നിലമ്പൂർ ബഡ്സ് സ്കൂളിന് പുരസ്കാരം

ഹ​രി​ത​വി​ദ്യാ​ല​യം റി​യാ​ലി​റ്റി ഷോ​യി​ൽ പ്ര​ത്യേ​ക പു​ര​സ്കാ​രം നേ​ടി​യ നി​ല​മ്പൂ​ർ ബ​ഡ്സ് സ്കൂ​ൾ

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

നി​ല​മ്പൂ​ർ: തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ഹ​രി​ത​വി​ദ്യാ​ല​യം റി​യാ​ലി​റ്റി ഷോ​യി​ൽ വ​ല്ല​പ്പു​ഴ ബ​ഡ്സ് സ്കൂ​ളി​ന് സ്പെ​ഷ​ൽ അ​വാ​ർ​ഡ്. 825 പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ലു​ൾ​പ്പെ​ട്ട ഏ​ക സ്പെ​ഷ​ൽ സ്കൂ​ളാ​യി​രു​ന്നു നി​ല​മ്പൂ​ർ ബ​ഡ്സ് സ്കൂ​ൾ. ഹ​രി​ത വി​ദ്യാ​ല​യം റി​യാ​ലി​റ്റി​ഷോ​യു​ടെ ഫൈ​ന​ലി​ൽ എ​ത്തി​യാ​ണ് സ്കൂ​ൾ പ്ര​ത‍്യേ​ക പു​ര​സ്കാ​രം ക​ര​സ്ഥ​മാ​ക്കി​യ​ത്.

50,000 രൂ​പ​യും ശി​ൽ​പ​വും അ​ട​ങ്ങു​ന്ന അ​വാ​ർ​ഡ് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യി​ൽ​നി​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ ഏ​റ്റു​വാ​ങ്ങി. നി​ല​മ്പൂ​രി​ലെ​ത്തി​യ വി​ജ​യി​ക​ൾ​ക്ക് നി​ല​മ്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ര​ക്ഷാ​ക​ർ​തൃ സ​മി​തി​യു​ടെ​യും ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.