ക്ഷീര കർഷകർക്ക് കരുതലിന്റെ കയ്യൊപ്പ് ചാർത്തി കാവനൂർ പഞ്ചായത്തിന്റെ കാലിത്തീറ്റ വിതരണം.
കാവനൂർ ഗ്രാമ പഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ ക്ഷീര കർഷകർക്കുള്ള കറവ പശു കാലിത്തീറ്റ വിതരണോൽഘാടനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു. 13,50000 രൂപ വിനിയോഗിച്ചു നടപ്പാക്കുന്ന പദ്ധതിയിൽ പഞ്ചായത്തിലെ 150 ലധികം ക്ഷീരകർഷകർക്ക് എല്ലാ മാസവും കാലിത്തീറ്റ ലഭിക്കും.(Cattle fodder distribution of Kavanur Panchayat to dairy farmers with signature of care.)|Cattle fodder distribution .പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് ഷഹർബാൻ ശരീഫ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി പി ഇബ്രാഹിം മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ സൈഫുദ്ധീൻ കെ പി, അനിത രാജൻ, വാർഡ് മെമ്പർമാർ, കാവനൂർ വെറ്റിനറി ഹോസ്പിറ്റൽ ഡോക്ടർ റസാഖ് തുടങ്ങിയവർ പങ്കെടുത്തു.