പെ​ർ​ത്തി​ൽ ഇ​ന്ത്യ​ക്ക് നി​രാ​ശാ വ​നി​താ ദി​നം; ഏ​ഷ്യ​ൻ ക​പ്പി​ൽ 0-11ന് ​തോ​റ്റ് പു​റ​ത്ത്

ഇന്ത്യ-ജപ്പാൻ വനിത ഏ​ഷ്യൻ കപ്പ് മത്സരത്തിൽനിന്ന്

പെർത്ത്: എ.എഫ്.സി വനിത ഏഷ്യൻ കപ്പിൽ ജപ്പാനോട് എതിരില്ലാത്ത 11 ഗോളിന്റെ ഭീമൻ തോൽവി ഏറ്റുവാങ്ങി ഇന്ത്യ. ഇതോടെ ടൂർണമെന്റിൽനിന്ന് ടീം പുറത്തായി. ഒരു മണിക്കൂറിനകമാണ് ജപ്പാൻ പത്തിലധികം തവണ നിറയൊഴിച്ചത്. നാലാം മിനിറ്റിൽ തുടങ്ങിയ ഗോൾ സൂനാമി 62ാം മിനിറ്റിൽ അവസാനിച്ചു.ഹിനാറ്റി മിയാസാവയും റികോ യുവേകിയും ഹാട്രിക് നേടി. ഗ്രൂപ് ‘സി’യിലെ ആദ്യ കളിയിൽ വിയറ്റ്നാമിനോടും ഇന്ത്യ തോറ്റിരുന്നു. ചൊവ്വാഴ്ച അവസാന മത്സരത്തിൽ ചൈനീസ് തായ്പേയിയെ നേരിടും. പോയന്റൊന്നുമില്ലാതെ നാലാമതാണ് ഇന്ത്യ.