സൗദിയിൽ വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാളികാവ് സ്വദേശി മരിച്ചു

ദമ്മാം: പ്രഭാത സവാരിക്കിടയിൽ അൽക്കോബാറിൽ വെച്ച് വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് അത്യാസന്ന നിലയില്‍ കഴിഞ്ഞിരുന്ന പ്രവാസി മലയാളി മരിച്ചു. മലപ്പുറം കാളികാവ് അടക്കാകുണ്ട് സ്വദേശി ചോലശ്ശേരി അബ്ദുൾ റഷീദ് (60) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ നടക്കാനിറങ്ങിയ സമയത്ത് സ്വദേശി പൗരന് ഓടിച്ചിരുന്ന വഹനം റഷീദിനെ ഇടിക്കുകയായിരുന്നു.
ദഹ്റാന്‍ പ്രോ കെയര്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ പ്രവേശിപ്പിച്ച് ചികത്സയില്‍ കഴിയവേയാണ് മരണം. ദീര്‍ഘകാലമായി സൗദിയില്‍ പ്രവാസ ജീവിതം നയിക്കുന്ന റഷീദ് സ്വകാര്യ കമ്പനിയില്‍ എഞ്ചിനിയറിംഗ് മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു. കെ.എം.സി.സി വെല്‍ഫയര്‍ വിഭാഗം ചെയര്മാന് ഹുസൈൻ നിലമ്പൂരിന്റെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പുരോഗമിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
