ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ ഗാലറി നിർമാണം; പ്രവൃത്തി ഉദ്ഘാടനം ഇന്ന്

ഗ്യാ​ല​റി​യു​ടെ രൂ​പ​രേ​ഖ 

മ​ഞ്ചേ​രി: എം.​എ​ൽ.​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് 2.25 കോ​ടി ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന മ​ഞ്ചേ​രി ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗാ​ല​റി നി​ർ​മാ​ണ​ത്തി​ന്റെ ശി​ലാ​സ്ഥാ​പ​നം തി​ങ്ക​ളാ​ഴ്ച ന​ട​ക്കും. വൈ​കീ​ട്ട് 4.30ന് ​മ​ഞ്ചേ​രി ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​നി​യി​ൽ അ​ഡ്വ. യു.​എ. ല​ത്തീ​ഫ് എം.​എ​ൽ.​എ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ക്കും. 120 മീ​റ്റ​ർ നീ​ള​ത്തി​ൽ ആ​റ് സ്റ്റെ​പ്പു​ക​ളാ​ണ് ഗാ​ല​റി​യി​ൽ ഉ​ണ്ടാ​വു​ക.

റോ​ഡി​ൽ​നി​ന്ന് അ​ഞ്ച് മീ​റ്റ​ർ നീ​ള​ത്തി​ൽ വി​ടു​ന്ന​തി​നാ​ൽ കാ​ർ പാ​ർ​ക്കി​ങ്ങി​നു​ള്ള സം​വി​ധാ​ന​വും ഉ​ണ്ടാ​വും. ഗാ​ല​റി​ക്ക് മേ​ൽ​ക്കൂ​ര​യും വോ​ളി​ബാ​ൾ കോ​ർ​ട്ടി​നു സ​മീ​പം നാ​ല് സ്റ്റെ​പ്പു​ക​ളോ​ടും കൂ​ടി​യ ഗാ​ല​റി​യു​മാ​ണ് ഉ​ണ്ടാ​കു​ക. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഫോ​റ​സ്റ്റ് ഇ​ൻ​ഡ​സ്ട്രീ​സ് ട്രാ​വ​ൻ​കൂ​ർ ലി​മി​റ്റ​ഡാ​ണ് പ്ര​വൃ​ത്തി​യു​ടെ ക​രാ​റെ​ടു​ത്തി​രി​ക്കു​ന്ന​ത്.