അരീക്കോട് ആസ്റ്റർ മദർ ഹോസ്പിറ്റലിൽ 6 മാസത്തെ സൗജന്യ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് പരിശീലനം ആരംഭിച്ചു.
നബാർഡിന്റെ സഹായത്തോടെ അരീക്കോട് ആസ്റ്റർ മദർ ഹോസ്പിറ്റലിൽ 6 മാസത്തെ സൗജന്യ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് പരിശീലനം ആരംഭിച്ചു.(6 months free general duty assistant training has started at Aster Mother Hospital, Areecod.)| general duty assistant training. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂർ ഹാജി ഉദ്ഘാടനം നിർവഹിച്ചു. അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ ഹാജി അധ്യക്ഷത വഹിച്ചു. അരീക്കോട് ആസ്റ്റർ മദർ ഹോസ്പിറ്റൽ ഡെപ്യൂട്ടി സി എം സ് ഡോ. ദിൽഷാദ് ടി പി, ഓപ്പറേഷൻ മാനേജർ ഫ്രെഡി ജോസ് ഫ്രാൻസിസ് എന്നിവർ പരിപാടിക്ക് ആശംസകളറിയിച്ചു. ഹോസ്പിറ്റലിന്റെ സമീപ പഞ്ചായത്തുകളിലെ 18 വയസ്സിനും 35 വയസ്സിനും ഇടയിലുള്ള നിർദ്ധനരായ യുവതി യുവാക്കൾക്ക് തൊഴിൽ പരിശീലനവും തൊഴിലും നൽകുക എന്നതാണ് ഈ കോഴ്സ് കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്. നബാർഡ് മലപ്പുറം ജില്ലാ ഡെവലപ്മെന്റ് ഓഫീസർ മുഹമ്മദ് റിയാസ് പദ്ധതി വിശദീകരിച്ചു. രക്ഷകർത്താക്കളും പഠിതാക്കളും, ആസ്റ്റർ മദർ ജീവനക്കാരും ആസ്റ്റർ വളണ്ടിയേഴ്‌സും പരിപാടിയിൽ പങ്കെടുത്തു.