വീടിനുപുറത്ത് കുളിച്ചുകൊണ്ടിരുന്ന വിദ്യാർഥി മിന്നലേറ്റ് മരിച്ചു
കാഞ്ഞിരപ്പള്ളി: വീടിനുപുറത്ത് കുളിച്ചുകൊണ്ടിരുന്ന വിദ്യാർഥി മിന്നലേറ്റ് മരിച്ചു. കൂവപ്പള്ളി നരകംപടി ലെയ്നിൽ കൊരട്ടി പറമ്പിൽ ഇർഷാദ്-റഹിയാനത്ത് ദമ്പതികളുടെ മകൻ മുഹമ്മദ് സെയ്ഫ് (20) ആണ് മരിച്ചത്.
കോട്ടയം സി.എം.എസ് കോളജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയാണ്. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി. ശനിയാഴ്ച കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഖബറടക്കം നടത്തും. മുഹമ്മദ് സിറാജ്, തസ്നി എന്നിവർ സഹോദരങ്ങളാണ്.
