എരിഞ്ഞടങ്ങി..വെടിക്കെട്ടിൽ ചിതറിത്തെറിക്കുന്ന കുടുംബങ്ങൾ.!


മു​ണ്ട​ത്തി​ക്കോ​ട് പ​ട​ക്ക​ശാ​ല​ക്ക് സ​മീ​പം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന വി​ദ​ഗ്ധ സം​ഘം

തൃ​ശൂ​ർ: ര​ണ്ടു പ​തി​റ്റാ​ണ്ടു​മു​മ്പ് തൃ​ശൂ​ർ പൂ​ര​ത്തി​ലെ തി​രു​വ​മ്പാ​ടി​യു​ടെ സാ​മ്പി​ൾ വെ​ടി​ക്കെ​ട്ടി​നി​ടെ ചി​ത​റി​ത്തെ​റി​ച്ച കു​ണ്ട​ന്നൂ​ർ പ​ന്ത​ല​ങ്ങാ​ട്ട് സു​ന്ദ​ര​ൻ എ​ന്ന വെ​ടി​ക്കെ​ട്ട് ക​ലാ​കാ​ര​നെ പൂ​ര​പ്രേ​മി​ക​ൾ മ​റ​ന്നു​കാ​ണും. ആ ​ദു​ര​ന്തം പ​ക​ർ​ന്ന മു​റി​വു​ക​ളു​ണ​ങ്ങാ​ത്ത കു​ടും​ബം ഇ​ന്നു​മു​ണ്ട്. അ​തു​പോ​ലെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ. മാ​ന​ത്ത് ക​രി​മ​രു​ന്നി​ൽ വ​ർ​ണ​വി​സ്മ​യ​ങ്ങ​ളും മാ​യാ​ജാ​ല​ങ്ങ​ളും തീ​ർ​ക്കു​ന്ന​വ​രു​ടെ ജീ​വി​ത​ത്തി​ന്റെ മ​റു​പു​റം ദു​ര​ന്ത​ങ്ങ​ളു​ടേ​തു കൂ​ടി​യാ​ണ്.

400ലേ​റെ വെ​ടി​ക്കെ​ട്ട് ദു​ര​ന്ത​ങ്ങ​ൾ, ആ​യി​ര​ത്തോ​ളം മ​ര​ണ​വും. വെ​ടി​ക്കെ​ട്ട​പ​ക​ട​ങ്ങ​ളി​ൽ ചി​ത​റി​ത്തെ​റി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ കു​റി​ച്ച് പി​ന്നീ​ട് ആ​രും അ​ന്വേ​ഷ​ഷി​ച്ചു​പോ​കാ​റി​ല്ല. അ​പ​ക​ട​ത്തി​ന്റെ പു​ക​യൊ​ടു​ങ്ങു​മ്പോ​ൾ ആ​ൾ​ക്കൂ​ട്ടം അ​ടു​ത്ത പൂ​ര​പ്പ​റ​മ്പ് തേ​ടി പോ​കും. ദു​ര​ന്തം പ​ക​ർ​ന്ന ഇ​രു​ട്ടി​ൽ മ​ര​ണ​വീ​ടു​ക​ളി​ൽ ശേ​ഷി​ക്കു​ന്ന​വ​ർ ത​നി​ച്ചാ​കും.

ചൊ​വ്വാ​ഴ്ച ന​ട​ന്ന തൃ​ശൂ​ർ വെ​ടി​ക്കെ​ട്ട് ദു​ര​ന്ത​ത്തി​ൽ ലൈ​സ​ൻ​സി​യാ​യ മു​ണ്ട​ത്തി​ക്കോ​ട് സ​തീ​ശി​ന്റെ കു​ടും​ബം ത​ന്നെ​യാ​ണ് അ​തി​ന് ഏ​റ്റ​വും വ​ലി​യ ഉ​ത്ത​രം. പ​ര​മ്പ​രാ​ഗ​ത​മാ​യി പ​ട​ക്ക​നി​ർ​മാ​ണ തൊ​ഴി​ൽ ചെ​യ്തു​വ​രു​ന്ന​വ​രാ​യി​രു​ന്നു സ​തീ​ശ​നും കു​ടും​ബ​വും. സ​തീ​ശി​ന്റെ അ​ച്ഛ​നും അ​റി​യ​പ്പെ​ടു​ന്ന വെ​ടി​ക്കെ​ട്ട് ക​രാ​റു​കാ​ര​നാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ മ​ര​ണ​ശേ​ഷ​മാ​ണ് സ​തീ​ശ് സ്ഥാ​പ​നം ഏ​റ്റെ​ടു​ത്ത​ത്. തി​രു​വ​മ്പാ​ടി ദേ​വ​സ്വ​മാ​ണ് ഇ​ക്കു​റി തൃ​ശൂ​ർ പൂ​രം വെ​ടി​ക്കെ​ട്ടി​നു​ള്ള ക​രാ​ർ സ​തീ​ശ​ന് ന​ൽ​കി​യ​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും സ​തീ​ശ് ത​നെ​ന​യാ​യി​രു​ന്നു ക​രാ​ർ.

വെ​ടി​ക്കെ​ട്ട് ദു​ര​ന്ത​ങ്ങ​ളു​ടെ ച​രി​ത്രം ത​ന്നെ സ​തീ​ശി​ന്റെ കു​ടും​ബ​ത്തി​ന് പ​റ​യാ​നു​ണ്ട്. സ​തീ​ശി​ന്റെ പി​തൃ​സ​ഹോ​ദ​ര​നാ​യി​രു​ന്നു മേ​ഖ​ല​യി​ൽ അ​റി​യ​​പ്പെ​ട്ട വെ​ടി​ക്കെ​ട്ട് ക​രാ​റു​കാ​ര​ൻ കു​ണ്ട​ന്നൂ​ർ സു​ന്ദ​ര​ൻ. സു​ന്ദ​ര​ന്റെ ദു​ര​ന്തം കേ​ര​ളം മ​റ​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല. 2004ലെ ​തൃ​ശൂ​ർ പൂ​ര​ത്തി​നി​ട​ക്ക് പൂ​ര​ന​ഗ​രി​യി​ൽ ചി​ത​റി​ത്തെ​റി​ച്ച​താ​ണ് സു​ന്ദ​ര​ൻ. തി​രു​വ​മ്പാ​ടി വി​ഭാ​ഗ​ത്തി​ന്റെ ലൈ​സ​ൻ​സി​യാ​യി​രു​ന്നു കു​ണ്ട​ന്നൂ​ർ പ​ന്ത​ല​ങ്ങാ​ട്ട് സു​ന്ദ​ര​ൻ. സാ​മ്പി​ൾ വെ​ടി​ക്കെ​ട്ടി​നി​ടെ കു​ഴി​മി​ന്നി കെ​ട്ടു​പോ​യി. ആ​ർ​ത്ത​ല​ച്ച ആ​ൾ​ക്കൂ​ട്ടം കൂ​വാ​ൻ തു​ട​ങ്ങി. അ​പ​ക​ട​മാ​ണെ​ന്ന​റി​ഞ്ഞി​ട്ടും ധൃ​തി​പ്പെ​ട്ട് കു​ഴി​മി​ന്നി വീ​ണ്ടും ക​ത്തി​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് വെ​ടി​ക്കോ​പ്പ് പൊ​ട്ടി​ത്തെ​റി​ച്ച് സു​ന്ദ​ര​ന്റെ ത​ല ചി​ത​റി​യ​ത്.

എ​ന്നി​ട്ടും ആ ​കു​ടും​ബം തൊ​ഴി​ൽ വി​ട്ടി​ല്ല. എ​രു​മ​പ്പെ​ട്ടി കു​ണ്ട​ന്നൂ​രി​ലെ പ​ന്ത​ല​ങ്ങാ​ട്ട്, പു​ഴ​യ്ക്ക​ൽ കു​ടും​ബ​ങ്ങ​ളി​ലെ സ​ഹേ‍ാ​ദ​ര​ൻ​മാ​ർ വെ​ടി​ക്കെ​ട്ട് സാ​മ​ഗ്രി​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ കേ​ര​ള​ത്തി​ൽ​ത​ന്നെ പ്ര​ശ​സ്ത​രാ​ണ്. തൃ​ശൂ​ർ പൂ​ര​മ​ട​ക്കം ഒ​ട്ടേ​റെ ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ൾ​ക്ക് ഇ​വ​രാ​ണ് സ്ഥി​ര​മാ​യി വെ​ടി​ക്കെ​ട്ട് ക​രാ​ർ എ​ടു​ത്തി​രു​ന്ന​ത്.

സു​ന്ദ​ര​ന്റെ മ​ര​ണ​ശേ​ഷം ഭാ​ര്യ ഷീ​ന​യെ സു​ന്ദ​ര​ന്റെ സ​ഹോ​ദ​ര​ൻ സു​രേ​ഷ് വി​വാ​ഹം ക​ഴി​ച്ചു. ഷീ​ന തി​രു​വ​മ്പാ​ടി വെ​ടി​ക്കെ​ട്ടി​ന്റെ ലൈ​സ​ൻ​സി​യാ​യി. മ​റ്റൊ​രു വെ​ടി​ക്കെ​ട്ട​പ​ക​ടം അ​വ​രെ വേ​ട്ട​യാ​ടി. ലൈ​സ​ൻ​സ്‌ ന​ഷ്ട​മാ​യി. ക​ട​ക്കെ​ണി​യി​ലാ​യി. ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​രു​ടെ ഭ​ർ​ത്താ​വ് സു​രേ​ഷ് ഒ​രു​മു​ഴം ക​യ​റി​ൽ ജീ​വ​നൊ​ടു​ക്കി. സു​രേ​ഷി​ന്റെ​യും സു​ന്ദ​ര​ന്റെ​യും സ​ഹോ​ദ​ര​പു​ത്ര​ൻ സ​തീ​ശ​ൻ 80 ശ​ത​മാ​നം പൊ​ള്ള​ലു​മാ​യി ആ​ശു​പ​ത്രി വെ​ന്റി​ലേ​റ്റ​റി​ൽ ജീ​വ​നു​വേ​ണ്ടി പി​ട​യു​ന്നു. സു​ന്ദ​ര​ന്റെ സ​ഹോ​ദ​രി കോ​ട്ട​യി​ൽ അ​നി​ത​യും ഭ​ർ​ത്താ​വ് ബാ​ബു​വും സ​തീ​ശ​ന്റെ പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ൽ ജീ​വ​ന​ക്കാ​രാ​യി​രു​ന്നു. അ​വ​രും പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്.

മു​ണ്ട​ത്തി​ക്കോ​ടി​ന്റെ സ​മീ​പ പ​ഞ്ചാ​യ​ത്താ​യ എ​രു​മ​പ്പെ​ട്ടി​യി​ലെ കു​ണ്ട​ന്നൂ​ർ പ​ട​ക്ക​നി​ർ​മാ​ണ​ത്തി​ന് പേ​രു​കേ​ട്ട സ്ഥ​ല​മാ​ണ്. വേ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വെ​ങ്ങി​ല​ശേ​രി​യി​ൽ ര​ണ്ടു​ത​വ​ണ​യും വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളു​മു​ണ്ടാ​യി. വെ​ങ്ങി​ല​ശേ​രി​യി​ലെ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ൽ 1993 മാ​ർ​ച്ച് 12നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത് അ​ഞ്ചു​പേ​രാ​ണ്. നെ​ന്മാ​റ വ​ല്ല​ങ്ങി വേ​ല വെ​ടി​ക്കെ​ട്ടി​ന് സാ​മ​ഗ്രി​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ന്ന് ദു​ര​ന്ത​മു​ണ്ടാ​യ​ത്. 10 വ​ർ​ഷ​ത്തി​നു​ശേ​ഷം ഇ​തേ സ്ഥ​ല​ത്തെ പ​ട​ക്ക​ശാ​ല​യി​ലു​ണ്ടാ​യ സ്ഫേ‍ാ​ട​ന​ത്തി​ൽ അ​ഞ്ച് പേ​ർ മ​രി​ച്ചു. നാ​ലു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്തും ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ലു​മാ​ണ് മ​രി​ച്ച​ത്.