അരീക്കോട് പഞ്ചായത്തിലെ ആദ്യ ചിറക് യൂത്ത് ക്ലബ്ബ് ആലുക്കലിൽ രൂപീകരിച്ചു.
അരീക്കോട് പഞ്ചായത്തിലെ ആദ്യ ചിറക് യൂത്ത് ക്ലബ്ബ് ആലുക്കലിൽ രൂപീകരിച്ചു.(Arikode Panchayat’s first wing youth club was formed at Alukkal.)| wing youth club.യൂത്ത് ക്ലബ്ബ് അംബാസിഡർ ഒളിമ്പ്യൻ കെ.ടി ഇർഫാൻ ക്ലബ്ബ് രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത്ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി നാസർ അധ്യക്ഷനായിരുന്നു. മണ്ഡലം യൂത്ത് ക്ലബ്ബ് കോർഡിനേറ്റർ നൗഷാദ് വടക്കുമുറി ക്ലബ്ബ് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് സി.പി കരീം മാസ്റ്റർ, സെക്രട്ടറി ഉമ്മർ വെള്ളേരി പൗര പ്രമുഖൻ എം പി ബി ഷൗക്കത്ത്, പി എം ലുക്മാൻ, വാർഡ് മെമ്പർ വൈ.പി സുലൈഖ, അബു വാച്ചി, ജസീം കെ, സുഹൈൽ കെ പി, അബൂബക്കർ അൻവാരി, മുബാറക് വി സി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂത്ത് ക്ലബ്ബ് ഭാരവാഹികൾ ആയി നജീബ് എം(ചെയർമാൻ), ഫാറൂഖ് (ജനറൽ സെക്രട്ടറി), മുസ്തഫ (ഫിനാൻസ് സെക്രട്ടറി), അനീസ് കെ (വൈസ് ചെയർമാൻ) എന്നിവരെ തിരഞ്ഞെടുത്തു. wing youth club.