പി സഈദ് മൗലവിയെ ആദരിച്ചു.
കിഴുപറമ്പ കല്ലിങ്ങൽ മദ്രസയിൽ 27 വർഷം തുടർച്ചയായി അധ്യാപനം നടത്തിയ പി സഈദ് മൗലവിയെ കല്ലിങ്ങൽ മഹല്ല് നിവാസികൾ സ്നേഹോപഹാരം നൽകി ആദരിച്ചു. മദ്രസ പ്രസിഡന്റ് കെ പി മുഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടി ഖത്തീബ് ഫള്ലുൽ റഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അബ്ദുൽ ഹമീദ് സ്വാഗതവും വൈ. പി അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു