മാലിന്യ മുക്തം നവ കേരളം; ശുചീകരണ പ്രവർത്തനങ്ങൾ നടത്തി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്

മാലിന്യ മുക്തം നവ കേരളം സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ 16 വാർഡുകളിലും ഒക്ടോബർ1, 2 തിയ്യതികളിലായി ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ വാർഡ് 3, 8, 9 എന്നിവ സംഘമിക്കുന്ന പന്നിക്കോട് അങ്ങാടിയിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു
ചെടികൾ, വൃക്ഷ തൈ എന്നിവ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മറിയം കുട്ടിഹസ്സൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബാബു പൊലു കുന്നത്ത് മെമ്പർമാരായ ഷംലൂലത്ത് , രതീഷ് , ബ്ലോക്ക് മെമ്പർ സൂഫിയാൻ, ഡോ മനുലാൽ പഞ്ചായത്ത് എച്ച് ഐ റിനിൽ എൻ.ആർ. ഇ ജി എസ് ഉദ്യോഗസ്ഥരായ സൽമാൻ , ദീപേഷ് ,
ഹർഷാദ് ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

സമ്പൂർണ്ണ മാലിന്യമുക്ത നവ കേരളം സൃഷ്ടിക്കുന്നതിനായി 2023 മാർച്ച് മുതൽ 2024 ജനുവരി 26 വരെ നടക്കുന്ന ശുചീകരണ പ്രവർത്തനതിന്റെ തുടർച്ചയായാണ് ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ പഞ്ചായത്തിലെ മുഴുവൻ ഗവൺമെൻറ് സ്ഥാപനങ്ങളായ ഹെൽത്ത് സെന്റർ, വില്ലേജ് ഓഫീസ്, മൃഗാശുപത്രി, ഹോമിയോ ഡിസ്പെൻസറി, കൃഷി ഭവൻ, അംഗൻവാടി സ്കൂളുകൾ, സാംസ്കാരിക നിലയങ്ങൾ പൊതു റോഡുകൾ, കുളങ്ങൾ, തോടുകൾ എന്നിവ ശുചീകരിച്ചത്. സെപ്റ്റംബർ 29 ന് പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളും 30 ന് പഞ്ചായത്ത്ഓഫീസും പരിസരവും ശുചീകരണം നടത്തി. പഞ്ചായത്തിലെ 26 സ്ഥലങ്ങൾ ഇന്ന് ശുചീകരണം നടത്തി. 500 ലധികം ആളുകൾ ശുചീകരണത്തിൽ പങ്കാളിയായി.

Leave a Reply

Your email address will not be published. Required fields are marked *