കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ന് ഇ​ന്ന് തു​ട​ക്കം; ഇ​ത്ത​വ​ണ പ​ത്തി​ന​ങ്ങ​ൾ മാ​ത്രം

ഗ്ലാ​സ്ഗോ: കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ന് ഇ​ന്ന് സ്കോ​ട്ട്‌​ല​ൻ​ഡി​ലെ ഗ്ലാ​സ്ഗോ​യി​ൽ തു​ട​ക്കം. ആ​ഗ​സ്റ്റ് ര​ണ്ടു​വ​രെ മ​ത്സ​ര​ങ്ങ​ൾ നീ​ളും. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ മ​ത്സ​ര​യി​ന​ങ്ങ​ളു​മാ​യാ​ണ് കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് ന​ട​ക്കു​ന്ന​ത്. സം​ഘാ​ട​ന​വും ചെ​ല​വ് ചു​രു​ക്കി​ത്ത​ന്നെ. ആ​സ്‌​ട്രേ​ലി​യ​യി​ലെ വി​ക്ടോ​റി​യ​യും ഗോ​ൾ​ഡ്കോ​സ്റ്റും സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​​ടെ കാ​ര​ണ​ത്താ​ൽ ന​ട​ത്തി​പ്പി​ൽ നി​ന്ന് പി​ന്മാ​റി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഗ്ലാ​സ്ഗോ ആ​തി​ഥേ​യ​രാ​യ​ത്. അ​തി​നാ​ൽ,ത​ട്ടി​ക്കൂ​ട്ട് സം​ഘാ​ട​ന​മാ​ണ് ഇ​ത്ത​വ​ണ. 2014ൽ ​ഗെ​യിം​സ് വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യ ഗ്ലാ​സ്ഗോ നി​ല​വി​ലു​ള്ള വേ​ദി​ക​ളെ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ​യും ആ​ശ്ര​യി​ച്ചാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 160 ദ​ശ​ല​ക്ഷം പൗ​ണ്ടി​ന്റെ ബ​ജ​റ്റാ​ണ് ഇ​ത്ത​വ​ണ. 2022നെ ​അ​പേ​ക്ഷി​ച്ച് ഏ​ക​ദേ​ശം 60 ശ​ത​മാ​നം കു​റ​വാ​ണി​ത്.

കോ​മ​ൺ‌​വെ​ൽ​ത്ത് ഗെ​യിം​സി​ന് മു​ന്നോ​ടി​യാ​യി പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ ഇ​ന്ത്യ​യു​ടെ പാ​രാ വെ​യ്റ്റ്‌​ലി​ഫ്റ്റിം​ഗ് ടീം ​അം​ഗ​ങ്ങ​ൾ

2022ൽ ​ബ​ർ​മി​ങ്ഹാ​മി​ൽ 19 ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​മു​ണ്ടാ​യി​രു​ന്നു. ഇ​ത്ത​വ​ണ 10 ഇ​ന​ങ്ങ​ളി​ലാ​യി ഒ​തു​ങ്ങി.​ഇ​ന്ത്യ​ക്ക് ഏ​റെ മെ​ഡ​ലു​ക​ൾ സ​മ്മാ​നി​ച്ചി​രു​ന്ന ഗു​സ്തി, ബാ​ഡ്മി​ന്റ​ൺ, ഷൂ​ട്ടി​ങ് , ഹോ​ക്കി, ക്രി​ക്ക​റ്റ് തു​ട​ങ്ങി​യ​വ ഒ​ഴി​വാ​ക്കി. ഈ​യി​ന​ങ്ങ​ളി​ൽ നി​ന്ന് ഇ​ന്ത്യ ബെ​ർ​മി​ങ്ഹാ​മി​ൽ വാ​രി​യ​ത് 28 മെ​ഡ​ലു​ക​ളാ​ണ്; ആ​കെ നേ​ടി​യ​ത് 61 മെ​ഡ​ലു​ക​ളും.

അ​ത്‌​ല​റ്റി​ക്സ്, നീ​ന്ത​ൽ, ബോ​ക്സി​ങ്, ട്രാ​ക്ക് സൈ​ക്ലി​ങ്, വെ​യ്റ്റ് ലി​ഫ്റ്റി​ങ്, 3×3 ബാ​സ്ക്ക​റ്റ്ബാ​ൾ, ജൂ​ഡോ, ആ​ർ​ട്ടി​സ്റ്റി​ക് ജിം​നാ​സ്റ്റി​ക്സ്, നെ​റ്റ് ബാ​ൾ, ബൗ​ൾ​സ് എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. ആ​റി​ന​ങ്ങ​ളി​ൽ പാ​ര ഗെ​യിം​സും മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. 74 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് 3000 അ​ത്‍ല​റ്റു​ക​ൾ മാ​ത്ര​മാ​ണ് ഗ്ലാ​സ്ഗോ​യി​ൽ എ​ത്തു​ക. 30 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും കു​റ​ഞ്ഞ എ​ണ്ണം താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ക . 12 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​യി നാ​ലു വേ​ദി​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. ഗ്ലാ​സ് ഗോ​യി​ലെ പ്ര​ശ​സ്ത​മാ​യ ഹൈ​ഡ്രോ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ. ഇ​ന്ത്യ​യി​ൽ നി​ന്ന് 120 ഓ​ളം താ​ര​ങ്ങ​ൾ എ​ത്തും.

ഇന്ത‍്യൻ പ്രതീക്ഷ അത്ലറ്റിക്സിൽ

ഗ്ലാ​സ്‌​ഗോ: കോ​മ​ൺ‌​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി തു​ട​രു​ന്ന ആ​ദ്യ അ​ഞ്ച് സ്ഥാ​ന​മെ​ന്ന കു​തി​പ്പ് നി​ല​നി​ർ​ത്താ​ൻ ഇ​ന്ത്യ ഇ​ത്ത​വ​ണ വി​യ​ർ​ക്കും. അ​ത്‌​ല​റ്റി​ക്‌​സ്, ബോ​ക്സി​ങ്, ഭാ​രോ​ദ്വ​ഹ​നം എ​ന്നി​വ​യി​ലാ​ണ് ആ​ശ്ര​യം. 22 മെ​ഡ​ൽ ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രി​ക്കാ​ൻ 32 അം​ഗ അ​ത്‌​ല​റ്റി​ക്സ് ടീ​മി​നെ​യാ​ണ് ഇ​ന്ത്യ ഇ​റ​ക്കു​ന്ന​ത്. ര​ണ്ടു​ത​വ​ണ ഒ​ളി​മ്പി​ക് മെ​ഡ​ൽ ജേ​താ​വാ​യ ജാവലിൻത്രോ താരം നീ​ര​ജ് ചോ​പ്ര​യാ​ണ് ടീ​മി​നെ ന​യി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം റോം ​ഡ​യ​മ​ണ്ട് ലീ​ഗി​ൽ 92.62 മീ​റ്റ​ർ എ​റി​ഞ്ഞ ശ്രീ​ല​ങ്ക​യു​ടെ റു​മേ​ഷ് ത​രം​ഗ​യാ​ണ് നീ​ര​ജി​ന് പ്ര​ധാ​ന വെ​ല്ലു​വി​ളി. പാ​കി​സ്താ​ന്റെ ഒ​ളി​മ്പി​ക് ചാ​മ്പ്യ​ൻ അ​ർ​ഷാ​ദ് ന​ദീ​മും മ​ത്സ​രി​ക്കാ​നു​ണ്ട്. ലോ​ങ് ജ​മ്പി​ൽ മ​ല​യാ​ളി താ​രം എം. ​ശ്രീ​ശ​ങ്ക​ർ, ട്രി​പ്പി​ൾ ജ​മ്പി​ൽ പ്ര​വീ​ൺ ചി​ത്ര​വേ​ൽ, സെ​ൽ​വ പ്ര​ഭു, ഹൈ​ജ​മ്പി​ൽ തേ​ജ​സ്വി​ൻ ശ​ങ്ക​ർ, സ​ർ​വേ​ശ് കു​ഷാ​രെ എ​ന്നി​വ​രും മെ​ഡ​ൽ പ്ര​തീ​ക്ഷ​ക​ളാ​ണ്. 8.38 മീ​റ്റ​റാ​ണ് ഇ​ന്റ​ർ​സ്റ്റേ​റ്റ് മീ​റ്റി​ൽ ശ്രീ​ശ​ങ്ക​ർ ചാ​ടി​യ​ത്. ഫെ​ഡ​റേ​ഷ​ൻ ക​പ്പി​ലും സ്വ​ർ​ണം നേ​ടി. 2024ൽ ​പ​രി​ക്കി​ൽ നി​ന്ന് മോ​ചി​ത​നാ​യി സ​ജീ​വ​മാ​യ ഈ ​പാ​ല​ക്കാ​ട്ടു​കാ​ര​ന്റെ മി​ക​ച്ച വ്യ​ക്തി​ഗ​ത പ്ര​ക​ട​നം 8.41 മീ​റ്റ​റാ​ണ്. മൊ​ണാ​ക്കോ ഡ​യ​മ​ണ്ട് ലീ​ഗി​ൽ 2.26 മീ​റ്റ​ർ ഉ​യ​ർ​ന്ന് മൂ​ന്നാം സ്ഥാ​നം നേ​ടി അ​ത്ഭു​ത​പ്പെ​ടു​ത്തി​യ സ​ർ​വേ​ശ് 2.31 ചാ​ടി ദേ​ശീ​യ റെ​ക്കോ​ഡും കു​റി​ച്ചി​രു​ന്നു. ദീ​ർ​ഘ​ദൂ​ര ഓ​ട്ട​ത്തി​ൽ ഗു​ൽ​വീ​ർ സി​ങ്ങും പ​രു​ൾ ചൗ​ധ​രി​യും ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​ക​ളാ​ണ്. പു​രു​ഷ, വ​നി​താ 4×400 മീ​റ്റ​ർ റി​ലേ ടീ​മു​ക​ളും മെ​ഡ​ൽ നേ​ടാ​ൻ സാ​ധ്യ​ത​യു​ള്ള സം​ഘ​മാ​ണ്. ബെ​ർ​മി​ങ്ഹാ​മി​ൽ അ​ത്‌​ല​റ്റി​ക്സ് സം​ഘം എ​ട്ട് മെ​ഡ​ലു​ക​ൾ നേ​ടി​യി​രു​ന്നു.പ​ര​മ്പ​രാ​ഗ​ത​മാ​യി ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന മെ​ഡ​ൽ ഖ​നി​യാ​യ ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ ഒ​ളി​മ്പി​ക് വെ​ള്ളി മെ​ഡ​ൽ ജേ​താ​വ് മീ​രാ​ഭാ​യ് ചാ​നു​വാ​ണ് മു​ഖ്യ​പ്ര​തീ​ക്ഷ. 31 കാ​രി​യാ​യ മീ​രാ​ഭാ​യ് ഹാ​ട്രി​ക് സ്വ​ർ​ണ​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ര​വ​ധി താ​ര​ങ്ങ​ൾ ഉ​ത്തേ​ജ​ക പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് 11 അം​ഗ​ങ്ങ​ളാ​യി ഭാ​ര​ദ്വോ​ഹ​ന ടീ​മി​നെ ചു​രു​ക്കി​യ​തി​നാ​ൽ മെ​ഡ​ൽ വേ​ട്ട ദു​ഷ്‍ക​ര​മാ​കും. ബി​ന്ദ്യാ​റാ​ണി ദേ​വി​യും ഗ്യാ​നേ​ശ്വ​രി യാ​ദ​വു​മാ​ണ് വെ​യ്റ്റ്ലി​ഫ്റ്റി​ങ്ങി​ലെ മ​റ്റ് പ്ര​ധാ​ന താ​ര​ങ്ങ​ൾ. ബോ​ക്സി​ങ്ങി​ൽ എ​ല്ലാ ക​ണ്ണു​ക​ളും ടോ​ക്യോ ഒ​ളി​മ്പി​ക് വെ​ങ്ക​ല മെ​ഡ​ൽ ജേ​താ​വാ​യ ല​വ്‌​ലി​ന ബോ​ർ​ഗോ​ഹൈ​നി​ലാ​യി​രി​ക്കും. 75 കി​ലോ​യി​ലാ​ണ് ല​വ്‍ലി​ന മ​ത്സ​രി​ക്കു​ന്ന​ത്.

57 കി​ലോ വി​ഭാ​ഗ​ത്തി​ൽ നി​ല​വി​ലെ ലോ​ക ചാ​മ്പ്യ​ൻ ജാ​സ്മി​ൻ ലം​ബോ​റി​യ ബെ​ർ​മി​ങ്ഹാ​മി​ൽ നേ​ടി​യ വെ​ങ്ക​ലം ഇ​വി​ടെ സ്വ​ർ​ണ​മാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​കും. ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ പ്രീ​തി പ​വാ​ർ (54 കി​ലോ), സാ​ക്ഷി ചൗ​ധ​രി (51 കി​ലോ), അ​രു​ന്ധ​തി ചൗ​ധ​രി (70 കി​ലോ) എ​ന്നി​വ​രും ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ പ്ര​തീ​ക്ഷ​ക​ളാ​ണ്. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ഹെ​വി​വെ​യ്റ്റ് ന​രേ​ന്ദ​ർ ബെ​ർ​വാ​ൾ (90 പ്ല​സ് കി​ലോ), ലോ​ക​ക​പ്പ് മെ​ഡ​ൽ ജേ​താ​വ് സ​ച്ചി​ൻ സി​വാ​ച്ച് (60 കി​ലോ) എ​ന്നി​വ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ബെ​ർ​മി​ങ്ഹാ​മി​ൽ ലോ​ൺ ബൗ​ൾ​സി​ൽ വ​നി​ത​ക​ൾ സ്വ​ർ​ണ​വും പു​രു​ഷ​ന്മാ​ർ വെ​ള്ളി​യും നേ​ടി​യി​രു​ന്നു. രൂ​പ റാ​ണി തി​ർ​ക്കി, പി​ങ്കി, ദി​നേ​ശ് കു​മാ​ർ തു​ട​ങ്ങി​യ പ​രി​ച​യ​സ​മ്പ​ന്ന​രാ​യ താ​ര​ങ്ങ​ൾ ഇ​ത്ത​വ​ണ സിം​ഗി​ൾ​സ്, പെ​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ട്. ജൂ​ഡോ​യി​ൽ തു​ലി​ക മാ​ൻ, അ​സ്മി​ത ഡേ ​എ​ന്നി​വ​രാ​ണ് പ്ര​തീ​ക്ഷ. പാ​രാ അ​ത്‌​ല​റ്റു​ക​ളും മി​ക​ച്ച പ്ര​ക​ട​നം പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

അ​ൻ​സ ബാ​ബു അ​ത്‌​ല​റ്റി​ക്സ് (400 മീ​റ്റ​ർ), സാ​ജ​ൻ പ്ര​കാ​ശ് (നീ​ന്ത​ൽ), മു​ഹ​മ്മ​ദ് ബാ​സി​ൽ (പാ​രാ അ​ത്‌​ല​റ്റി​ക​സ്), .പി. ​സ്വാ​തി​ഷ് (ആ​ർ​ട്ടി​സ്റ്റി​ക് ജിം​നാ​സ്റ്റി​ക്സ്) എ​ന്നീ മ​ല​യാ​ളി​ക​ളാ​ണ് ഇ​ന്ത്യ​ൻ ടീ​മി​ലു​ള്ള​ത്. അ​ത്‌​ല​റ്റി​ക്സ് ടീ​മി​ന്റെ ചീ​ഫ് കോ​ച്ചാ​യ മ​ല​യാ​ളി പി. ​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​രും ഈ ​സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ട്.