ചെറുവാടി മഹിളാ കോൺഗ്രസ്സ് കൺവൻഷൻ നടത്തി.
കൺവൻഷൻ നടത്തി ചെറുവാടി മഹിളാ കോൺഗ്രസ്സ് . തട്ടത്തിന്റെ പേര് പറഞ്ഞ് മുസ്ലീം സമുദായത്തെ അവഹേളിച്ച CPM നേതാവ് അനിൽ കുമാറിന്റെ പ്രസ്താവനയെ കൺവൻഷനിൽ ശക്തമായി അപലപിച്ചു. പരിപാടിയിൽ മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ധന്യ ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് സുജ ടോം, മുൻ പ്രസിഡണ്ട് അഷ്റഫ് കൊളക്കാടൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ മറിയം കുട്ടി ഹസ്സൻ , ചെറുവാടി കോൺഗ്രസ്സ് പ്രസിഡണ്ട് റഹീം കണിച്ചാടി, സൈഫുന്നീസ മുജീബ്, ആയിശ വേണായിക്കോട്, ഹബീബ ഷറഫലി, ഷരീഫ് കൂട്ടക്കടവത്ത് തുടങ്ങിയവർ സംസാരിച്ചു തസ്ലീന അൻവർ KG സ്വാഗതവും ശോഭ കണ്ണൻ നന്ദിയും പറഞ്ഞു