ഊഴം “The Turn”

പലപെൺകളവിടെയാ മണിപ്പൂരിലെന്നപോലെയും ജനിക്കാതിരിക്കട്ടെയാരും…
വരുമൊരു തലമുറയതിനു താങ്ങായി ചുവടുവെക്കാം
നമുക്കൊരുമിച്ചൊന്നായി വേഗം.

 

അത്രമേൽ കനവുമായി വന്നൊരാ പൂമൊട്ടിനെ ചൂണ്ടിപ്പിഴുതെടുത്തു
അത്രമേൽ പവിത്രം,ഹാ മേനിയെ അത്രനിസ്സാര-
ക്രൂരമായി തീർത്തൊരാൾ നീ ?…

നാണമാകില്ലേ ഹേ മൃഗമേ നിനക്കിനിയുമീ ഭൂലോകവാഴ്വിൽ തലനീർത്തീടുവാൻ?
ആരോട് പറയുവാൻ…

ആരുണ്ട് കേൾക്കുവാൻ…

അവർതന്നെയാണതിൻ ഉത്തരവാദി;

നരകതീർത്ഥം മദ്യലഹരി പലതാം വിളമ്പുന്നൊരധികാരി മൂപ്പർ.
എടുത്തെറിയണമാ സിംഹാസനത്തെ

എറിയണം അതിൻമീതെയവർ പടുത്തെടുത്തധികാര വമ്പിനെ.

ജാതിമതസൗഹാർദ്ദം തുളുമ്പീടുമീ സുന്ദരനാടിനെ

വെറിയുടെ ഇരുളകത്തേക്കെറിഞ്ഞ

കഠിനർക്കറിയേണ്ട ഈ നാടിൻ പ്രഭാമഹതിതൻ ചാരിത്ര്യ വിശുദ്ധിചരിതം!

 

ഇനിയിവിടെ ചാന്ദിനി പോലൊരാൾ;
പലപെൺകളവിടെയാ മണിപ്പൂരിലെന്നപോലെയും ജനിക്കാതിരിക്കട്ടെയാരും…
വരുമൊരു തലമുറയതിനു താങ്ങായി ചുവടുവെക്കാം
നമുക്കൊരുമിച്ചൊന്നായി വേഗം.

 

Poem By

റൈഷാദ

ഒളവട്ടൂർ ഡി.എൽ.എഡ്​ (ടി.ടി.സി)
അദ്ധ്യാപക വിദ്യാർഥി
കൊണ്ടോട്ടി

Leave a Reply

Your email address will not be published. Required fields are marked *