പഠനം മധുരം; മോട്ടിവേഷൻ ക്ലാസ് നടത്തി.

കൊണ്ടോട്ടി : കുട്ടികള്‍ നേരിടുന്ന പഠന പ്രയാസം ദുരീകരിക്കുന്നതിനും, പഠനം കൂടുതൽ എളുപ്പമാക്കുന്നതിനു വേണ്ടി ഇ. എം. ഇ. എ സ്കൂൾ വിദ്യാത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മോട്ടിവേഷൻ ക്ലാസ്
സ്കൂൾ ഹെഡ്മാസ്റ്റർ പി. ടി. ഇസ്മായിൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വിജയസ്പർശം കോ ഓർഡിനേറ്റർ കെ.എം. ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു. പരീക്ഷാ തയ്യാറെടുപ്പ്, ആത്മവിശ്വാസം, വിജയത്തിന്റെ രഹസ്യം, അടിസ്ഥാന പരമായി അറിയേണ്ടതെല്ലാം എന്നീ മേഖലകള്‍ കേന്ദ്രീകരിച്ച് നടത്തിയ ക്ലാസിന്
ഒളവട്ടൂർ ഒളവട്ടൂർ ഡി.എൽ.എഡ്​ (ടി.ടി.സി) അദ്ധ്യാപക വിദ്യാർഥികളായ
ഫാത്തിമ ബിൻഷിയ കെ.ടി, മിഥുൻ ചന്ദ്രൻ. കെ.കെ എന്നിവർ മൊട്ടിവേഷൻ ക്ലാസ് നയിച്ചു. വിദ്യാഭ്യാസ മേഖലയിലെ മികവിനായി
മലപ്പുറം ജില്ലാ പഞ്ചായത്തും തദ്ദേശ സ്വയംഭരണം, പൊതുവിദ്യാഭ്യാസം എന്നീ വകുപ്പുകളും ജില്ലാ ആസൂത്രണ സമിതിയും സംയുക്തമായി നടപ്പിലാക്കുന്ന ‘വിജയഭേരി – വിജയ സ്പർശം’ പദ്ധതിയുടെ ഭാഗമായാണ് ക്ലാസുകൾ സംഘടിപ്പിച്ചത്.
സ്റ്റാഫ് സെക്രട്ടറി കെ.ആർ. രോഹിണി , നഹ്ല കെ.എൻ ഷിഫ്ന ഷെറിന്.കെ, അഫല. വി, റൂബി. സി.കെ, സംഗീത. പി, ഫിയാസ് കെ.എം, സൗദാബി. കെ, നിമ്യ. കെ.പി, രതീഷ.സി.പി, റാഫിയാ ഫർസാന .വി, റഹീമ.കെ, റീഫ്ന.കെ.വി. അമീനാനഷാത്, ഡിൽജിന. പി.കെ, നാജിയ.എ.പി, എന്നിവർ എന്നിവർ
സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *