യുദ്ധഭീകരതയ്ക്കെതിരേ ക്യാമ്പയിനുമായി ഇ. എം ഇ എ വിദ്യാർത്ഥികൾ.
കൊണ്ടോട്ടി: ഇസ്രയേൽ-ഹമാസ്
യുദ്ധഭീകരതയ്ക്കെതിരേ ഇ. എം.ഇ. എ. സ്കൂൾ ഉണർവ് യൂണിറ്റ്ന്റെ നേതൃത്വത്തിൽ ‘സ്റ്റോപ്പ് വാർ’ പരിപാടി സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ പി. ടി. ഇസ്മായിൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കെ.എം. ഇസ്മായിൽ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.“യുദ്ധം വേണ്ട”എന്ന പ്രതിജ്ഞ ശാദിയാ തസ്‌നീം എ ചൊല്ലിക്കൊടുത്തു. ശദാ ഫിസ യുദ്ധ വിരുദ്ധ സന്ദേശം നൽകി ,
വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ
യുദ്ധ വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്
ഏറെ ശ്രദ്ധേയമായി. യുദ്ധത്തിനെതിരെ പോരാടണമെന്ന ആഹ്വാനത്തോടെ നടന്ന യുദ്ധ വിരുദ്ധ സംഗമത്തിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. “ഇനിയൊരു യുദ്ധംവേണ്ടേവേണ്ട ” എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച പ്ലക്കാർഡുകളും സമാധാനത്തിന്റെ പുലരിക്കായും മാനവരാശിയുടെ രക്ഷയ്ക്കുമായി വിദ്യാര്‍ത്ഥികള്‍ സ്‌നേഹ കൈയൊപ്പുകളും, പോസ്റ്റർ രചനാ, പ്രസംഗം എന്നിവയും സംഘടിപ്പിച്ചു. റിൻഷാദ് , അനാമിക.കെ, അക്ഷയ്. കെ ശിക പി , അഭിനന്ത്. കെ
തുടങ്ങിയവർ പ്രസംഗിച്ചു.