ര​ഞ്ജി ട്രോ​ഫി; കേ​ര​ളം പ​ത​റു​ന്നു

ജം​ഷ​ഡ്പു​ർ: ര​ഞ്ജി ട്രോ​ഫി​യി​ൽ ഝാ​ർ​ഖ​ണ്ഡി​ന്റെ കൂ​റ്റ​ൻ ഒ​ന്നാം ഇ​ന്നി​ങ്സ് സ്കോ​റി​നെ​തി​രെ ബാ​റ്റ് ചെ​യ്യു​ന്ന കേ​ര​ളം പ​ത​റു​ന്നു. മൂ​ന്നാം ദി​നം ക​ളി നി​ർ​ത്തു​മ്പോ​ൾ സ​ന്ദ​ർ​ശ​ക​ർ ആ​റ് വി​ക്ക​റ്റി​ന് 269 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്. ഒ​രു ഘ​ട്ട​ത്തി​ൽ ര​ണ്ട് വി​ക്ക​റ്റി​ന് 224 റ​ൺ​സെ​ന്ന ശ​ക്ത​മാ​യ നി​ല​യി​ലാ​യി​രു​ന്ന കേ​ര​ള​ത്തി​ന്, അ​വ​സാ​ന സെ​ഷ​നി​ൽ വീ​ണ നാ​ല് വി​ക്ക​റ്റു​ക​ളാ​ണ് തി​രി​ച്ച​ടി​യാ​യ​ത്. ഓ​പ​ണ​ർ അ​ഭി​ഷേ​ക് പി. ​നാ​യ​രു​ടെ സെ​ഞ്ച്വ​റി​യാ​ണ് ആ​ശ്വാ​സം.

ഇ​ന്നി​ങ്സ് തു​റ​ന്ന രോ​ഹ​ൻ കു​ന്നു​മ്മ​ലും അ​ഭി​ഷേ​ക് നാ​യ​രും ചേ​ർ​ന്ന് മി​ക​ച്ച തു​ട​ക്ക​മാ​ണ് കേ​ര​ള​ത്തി​ന് ന​ൽ​കി​യ​ത്. രോ​ഹ​ൻ പ​തി​വ് ശൈ​ലി​യി​ൽ മി​ക​ച്ച ഷോ​ട്ടു​ക​ളു​മാ​യി ക​ളം നി​റ​ഞ്ഞ​പ്പോ​ൾ ക​രു​ത​ലോ​ടെ​യു​ള്ള തു​ട​ക്ക​മാ​യി​രു​ന്നു അ​ഭി​ഷേ​കി​ന്റേ​ത്. സ്കോ​ർ 83ൽ ​നി​ൽ​ക്കെ രോ​ഹ​ൻ മ​ട​ങ്ങി. ഉ​ത്ക​ർ​ഷ് സി​ങ്ങി​ന്റെ പ​ന്തി​ൽ സു​ഷാ​ന്ത് മി​ശ്ര ക്യാ​ച്ചെ​ടു​ത്താ​ണ് രോ​ഹ​ൻ (44) പു​റ​ത്താ​യ​ത്. തു​ട​ർ​ന്നെ​ത്തി​യ സ​ച്ചി​ൻ ബേ​ബി​യും അ​ഭി​ഷേ​കും ചേ​ർ​ന്ന് 121 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​തി​നി​ട​യി​ൽ അ​ഭി​ഷേ​ക് ര​ഞ്ജി ട്രോ​ഫി​യി​ലെ ആ​ദ്യ സെ​ഞ്ച്വ​റി പൂ​ർ​ത്തി​യാ​ക്കി. ആ​ദി​ത്യ സി​ങ്ങി​നെ സി​ക്സ​ർ പ​റ​ത്തി​യാ​ണ് അ​ഭി​ഷേ​ക് നൂ​റി​ലെ​ത്തി​യ​ത്.

സ്കോ​ർ 204ൽ ​നി​ൽ​ക്കെ 35 റ​ൺ​സെ​ടു​ത്ത സ​ച്ചി​ൻ മ​ട​ങ്ങി. ഉ​ത്ക​ർ​ഷ് സി​ങ്ങി​ന്റെ പ​ന്തി​ൽ റോ​ബി​ൻ മി​ൻ​സി​ന് ക്യാ​ച്ച് ന​ൽ​കി​യാ​യി​രു​ന്നു സ​ച്ചി​ന്റെ മ​ട​ക്കം. 126 റ​ൺ​സെ​ടു​ത്ത അ​ഭി​ഷേ​കി​നെ മ​നോ​ഹ​ര​മാ​യൊ​രു റി​ട്ടേ​ൺ ക്യാ​ച്ചി​ലൂ​ടെ മ​നീ​ഷി​യും പു​റ​ത്താ​ക്കി.

പ​ത്ത് ഫോ​റും അ​ഞ്ച് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഇ​ന്നി​ങ്സ്. തൊ​ട്ടു​പി​റ​കെ ഒ​രേ ഓ​വ​റി​ൽ തു​ട​രെ​യു​ള്ള പ​ന്തു​ക​ളി​ൽ വി​ഷ്ണു വി​നോ​ദും മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നും വീ​ണു. 15 റ​ൺ​സെ​ടു​ത്ത വി​ഷ്ണു, മു​ഹ​മ്മ​ദ് കൗ​നെ​യ്ൻ ഖു​റേ​ഷി​യു​ടെ ഓ​വ​റി​ൽ എ​ൽ.​ബി.​ഡ​ബ്ല്യു​വി​ൽ കു​ടു​ങ്ങി​യ​പ്പോ​ൾ, തൊ​ട്ട​ടു​ത്ത പ​ന്തി​ൽ അ​സ്ഹ​ർ ക്യാ​ച്ച് ന​ൽ​കി. ജ​ല​ജ് സ​ക്സേ​ന ഏ​ഴ് റ​ൺ​സെ​ടു​ത്തും ക​ര​ക്കു ക​യ​റി. 17 റ​ൺ​സോ​ടെ സ​ൽ​മാ​ൻ നി​സാ​റും 13 റ​ൺ​സോ​ടെ ആ​ദി​ത്യ സ​ർ​വാ​ടെ​യു​മാ​ണ് ക്രീ​സി​ൽ. ഝാ​ർ​ഖ​ണ്ഡി​നു​വേ​ണ്ടി ഉ​ത്ക​ർ​ഷ് മൂ​ന്നും ഖു​റേ​ഷി ര​ണ്ടും വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി.