വി​ദേ​ശ​മ​രു​ന്നി​ന് പ​ക​രം ഇ​ന്ത്യ​ൻ നി​ർ​മി​ത ജ​ന​റി​ക് മ​രു​ന്ന്; എസ്​.എം.എ മരുന്നിൽ വിവാദം

തി​രു​വ​ന​ന്ത​പു​രം: അ​പൂ​ർ​വ ജ​നി​ത​ക രോ​ഗ​മാ​യ സ്പൈ​ന​ൽ മാ​സ്‌​കു​ല​ർ അ​ട്രോ​ഫി (എ​സ്.​എം.​എ) ബാ​ധി​ച്ച കു​ട്ടി​ക​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്​ എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ൽ ഇ​ന്ത്യ​ൻ മ​രു​ന്ന് ന​ൽ​കി​യ​ത് വി​വാ​ദ​ത്തി​ൽ. നേ​ര​ത്തേ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വി​ദേ​ശ​മ​രു​ന്നി​ന് പ​ക​രം ഇ​ന്ത്യ​ൻ നി​ർ​മി​ത ജ​ന​റി​ക് മ​രു​ന്ന് ന​ൽ​കി​യ​താ​ണ് വി​വാ​ദ​മാ​യ​ത്.

‘ഡോ​ക്ടേ​ഴ്സ് സാ​മ്പി​ൾ’ എ​ന്നും ‘ക്ലി​നി​ക്ക​ൽ ട്ര​യ​ൽ​സ്’ എ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യ മ​രു​ന്നു​ക​ൾ ന​ൽ​കി​യെ​ന്നാ​ണ് പ​രാ​തി. ക്ലി​നി​ക്ക​ൽ ട്ര​യ​ൽ പൂ​ർ​ത്തി​യാ​കാ​ത്ത മ​രു​ന്ന്​ കു​ട്ടി​ക​ൾ​ക്ക്​ ന​ൽ​കി സ​ർ​ക്കാ​ർ പ​രീ​ക്ഷ​ണം ന​ട​ത്തു​ക​യാ​ണെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്ന​തോ​ടെ വി​ശ​ദീ​ക​ര​ണ​ണ​വു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ് രം​ഗ​ത്തെ​ത്തി.

കേ​ന്ദ്രാ​നു​മ​തി​യു​ള്ള മ​രു​ന്നാ​ണ് ന​ൽ​കു​ന്ന​തെ​ന്നും സാ​മ്പി​ൾ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​തും യ​ഥാ​ർ​ഥ മ​രു​ന്നും ത​മ്മി​ൽ വ്യ​ത്യാ​സ​മി​ല്ലെ​ന്നു​മാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്റെ വി​ശ​ദീ​ക​ര​ണം. സാ​മ്പി​ൾ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ ബോ​ട്ടി​ലു​ക​ൾ വി​ത​ര​ണ​ത്തി​ന് മാ​റി​ന​ൽ​കി​യ​താ​ണെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഒ​രു കു​പ്പി​ക്ക് (80 എ​ൽ.​എ​ൽ) അ​ഞ്ചു​ല​ക്ഷ​ത്തി​ലേ​റെ രൂ​പ വി​ല​വ​രു​ന്ന വി​ദേ​ശ ക​മ്പ​നി​യു​ടെ ‘റി​സ്​​ഡി​പ്ലാം’ എ​ന്ന മ​രു​ന്നാ​ണ് ഉ​പ​യോ​ഗി​ച്ചു​വ​ന്ന​ത്. ഇ​തി​ന് പ​ക​രം 15,000 രൂ​പ വി​ല​വ​രു​ന്ന ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ നാ​റ്റ്കോ ഫാ​ർ​മ​യു​ടെ ജ​ന​റി​ക്​ മ​രു​ന്നാ​ണ് പു​തു​താ​യി ഉ​യോ​ഗി​ച്ച​ത്. ഇ​ത് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ 8,000 രൂ​പ​ക്ക്​ വ​രെ ല​ഭി​ക്കു​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ്​ പ​റ​യു​ന്നു.

വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ, പ​രീ​ക്ഷ​ണ ലേ​ബ​ലു​ള്ള മ​രു​ന്നു​ക​ൾ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി​യ സം​ഭ​വം നി​സ്സാ​ര​മാ​യി കാ​ണാ​നാ​വി​ല്ലെ​ന്ന് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. കു​ട്ടി​ക​ളെ പ​രീ​ക്ഷ​ണ വ​സ്തു​ക്ക​ളാ​ക്കി മാ​റ്റു​ക​യാ​ണ്. അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മു​ൻ ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യും ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. സൗ​ജ​ന്യ മ​രു​ന്നി​ന് അ​ർ​ഹ​രാ​യ 108ഓ​ളം എ​സ്.​എം.​എ ബാ​ധി​ത കു​ട്ടി​ക​ളു​ണ്ടെ​ന്നാ​ണ്​ ക​ണ​ക്ക്.

തീ​രു​മാ​നി​ച്ച​ത് എ​ൽ.​ഡി.​എ​ഫ് കാ​ല​ത്ത്- മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എം.​എ രോ​ഗ​ത്തി​ന് ഇ​പ്പോ​ൾ ന​ൽ​കു​ന്ന മ​രു​ന്ന് സാ​ങ്കേ​തി​ക വി​ദ​ഗ്ധ സ​മി​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണെ​ന്ന് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. പു​തി​യ മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തും സാ​ങ്കേ​തി​ക സ​മി​തി ​യോ​ഗം ചേ​ർ​ന്ന​തും ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ന്റെ കാ​ല​ത്താ​ണ്. ഇ​പ്പോ​ൾ അ​തി​ന്‍റെ ഉ​ത്ത​ര​വി​റ​ങ്ങു​ക മാ​ത്ര​മാ​ണു​ണ്ടാ​യ​ത്. പ​രാ​തി​യു​ണ്ടെ​ങ്കി​ൽ അ​ന്വേ​ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ആ​ശ​ങ്ക​യ​റി​യി​ച്ച് ര​ക്ഷി​താ​ക്ക​ളും

തി​രു​വ​ന​ന്ത​പു​രം: ഗു​രു​ത​ര ജ​നി​ത​ക രോ​ഗ​മാ​യ സ്പൈ​ന​ല്‍ മ​സ്‌​കു​ല​ര്‍ അ​ട്രോ​ഫി ബാ​ധി​ച്ച കു​ട്ടി​ക​ള്‍ക്ക് ന​ല്‍കി​വ​ന്ന ജീ​വ​ന്‍ര​ക്ഷാ മ​രു​ന്ന് മാ​റ്റാ​നു​ള്ള സ​ര്‍ക്കാ​ര്‍ തീ​രു​മാ​ന​ത്തി​ൽ ആ​ശ​ങ്ക​യ​റി​യി​ച്ച്​ രോ​ഗ​ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ള്‍. ഇ​ക്കാ​ര്യ​ത്തി​ൽ പി​ന്തു​ണ തേ​ടി പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ​യും മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ​യും ര​ക്ഷി​താ​ക്ക​ള്‍ സ​ന്ദ​ര്‍ശി​ച്ചു.

പു​തി​യ മ​രു​ന്നി​ന്റെ ഫ​ല​പ്രാ​പ്തി സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്ക​ണം. മ​രു​ന്ന് സൗ​ജ​ന്യ​മാ​യി ന​ല്‍കാ​ൻ മു​ന്‍ സ​ര്‍ക്കാ​റി​ന്റെ കാ​ല​ത്ത് അ​നു​വ​ദി​ച്ച 30 കോ​ടി രൂ​പ വെ​ട്ടി​ക്കു​റ​ച്ച​ത് പു​നഃ​പ​രി​ശോ​ധി​ക്ക​ണം എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍ ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന് ക​ത്ത​യ​ച്ചു.

ഇ​ന്ത്യ​ൻ മ​രു​ന്ന് സ്വാ​ഗ​താ​ർ​ഹം – ഡോ. ​ബി. ഇ​ക്ബാ​ൽ

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എം.​എ രോ​ഗി​ക​ളു​ടെ ചി​കി​ത്സ​ക്ക് ഇ​ന്ത്യ​ൻ ക​മ്പ​നി​യു​ടെ കു​റ​ഞ്ഞ വി​ല​യി​ലു​ള്ള ജ​ന​റി​ക് മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത് സ്വാ​ഗ​താ​ർ​ഹ​വും മാ​തൃ​കാ​പ​ര​വു​മാ​ണെ​ന്ന് ഡോ. ​ബി. ഇ​ക്ബാ​ൽ. ഇ​തി​നെ​തി​രെ ഒ​ര​ടി​സ്ഥാ​ന വു​മി​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ളാ​ണ് പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.

ശാ​സ്ത്രീ​യ​വും പൂ​ർ​ണ​മാ​യും തെ​ളി​യി​ക്ക​പ്പെ​ട്ട​തും അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​തു​മാ​യ ജ​ന​റി​ക്​ മ​രു​ന്നു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ല​ഭ്യ​മാ​കു​മ്പോ​ൾ അ​ത്​ എ​സ്.​എം.​എ രോ​ഗി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും വ​ലി​യ അ​നു​ഗ്ര​ഹ​മാ​ണെ​ന്നും ഡോ. ​ഇ​ക്​​ബാ​ൽ ഫേ​സ്​​ബു​ക്കി​ൽ കു​റി​ച്ചു.