വാൽപ്പാറയിൽ ബൈക്ക് യാത്രികരെ കാട്ടുപോത്ത് ആക്രമിച്ചു

കോയമ്പത്തൂർ: വാൽപ്പാറയിൽ കാട്ടുപോത്ത് ആക്രമണത്തിൽ നിന്ന് ബൈക്ക് യാത്രികരായ വിനോദസഞ്ചാരി കൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ഇവർ സിൻചോണ രണ്ടാം ഡിവിഷൻ എസ്റ്റേറ്റ് റോഡിലൂടെ വാൽപ്പാറക്ക് സമീപത്തെ ചിന്നക്കല്ലാർ വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴിയിലായിരുന്നു ആക്രമണം.

രണ്ട് കാട്ടുപോത്തുകൾ ചേർന്ന് നടത്തിയ ആക്രമണത്തിൽ നിയന്ത്രണം തെറ്റിയ മൂന്ന് ഇരുചക്ര വാഹനങ്ങൾ മറിഞ്ഞു. വാഹനങ്ങൾ ഉപേക്ഷിച്ച് യാത്രക്കാർ ഓടി രക്ഷപ്പെട്ടു. രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു. ഇവർ വാൽപ്പാറ സർക്കാർ സർക്കാർ ആശുപത്രിയിലെ ചികിത്സക്ക് ശേഷം തിരിച്ചുപോയി.