ഞങ്ങളെ കൊല്ലരുത്; പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു.
കാരക്കുന്ന് : എസ് എസ് എഫ് കാരക്കുന്ന് സെക്ടറിന്റെ ആഭിമുഖ്യത്തിൽ ”ഞങ്ങളെ കൊല്ലരുത്” എന്ന ശീർഷകത്തിൽ മഴവിൽ സംഘം വിദ്യാർത്ഥികളുടെ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു.(Do not kill us; Organized a Palestine Solidarity Rally.)| Solidarity Rally.കാരക്കുന്ന് ജംഗ്ഷനിൽ നടന്ന പരിപാടിയിൽ എസ്. എസ്. എഫ് മഞ്ചേരി ഈസ്റ്റ് ഡിവിഷൻ സെക്രട്ടറി കെ. ശാക്കിർ ബുഖാരി കാരക്കുന്ന് മുഖ്യ പ്രഭാഷണം നിർവഹിച്ചു. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. എസ്. എസ്. എഫ് കാരക്കുന്ന് സെക്ടർ പ്രസിഡന്റ് പി. കെ ജാൻഫിശാൻ സഅദി സ്വാഗതവും എൻ. ഹസ്സൻ മുഹമ്മദ് നന്ദിയും പറഞ്ഞു.