ഹെൽത്ത് ക്യാമ്പയിനും മെഡിക്കൽ ക്യാമ്പും നടത്തി.
ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിതകൾക്കായുള്ള ഹെൽത്ത് ക്യാമ്പയിനിന്റെയും മെഡിക്കൽ ക്യാമ്പിന്റെയും ഊർങ്ങാട്ടീരി പഞ്ചായത്ത് തല ഉദ്ഘാടനം തെരട്ടമ്മൽ സ്കൂളിൽ വെച്ച് നടന്നു. (Health camp and medical camp was Conducted)
പഞ്ചായത്ത് പ്രസിഡണ്ട് ജിഷ സി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിഗ് കമ്മറ്റി ചെയർ പേഴ്സൺ ഹസ്നത്ത് കുഞ്ഞാണി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിഗ് കമ്മറ്റി ചെയർമാൻ കെ ടി മുഹമ്മദ് കുട്ടി, വാർഡ് മെമ്പർമാരായ ജമീല നജീബ്, യു സാജിത, എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർ ഡോ: ഫൗസിയ ക്ലാസെടുത്തു. നൂറിൽപരം വനിതകൾ ക്യാമ്പിൽ പങ്കെടുത്തു.
ഡോക്ടർമാരായ ഫൗസിയ PHC തച്ചണ്ണ, ജസീല PHC പുൽപ്പറ്റ , സഫിയ PHC കൂരാട്, യോഗ ഇൻസ്പെക്ടർ ജിനു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഫാർമസിസ്റ്റ് ഷാഹിദ് സ്വാഗതവും മോഹന കുമാർ നന്ദിയും പറഞ്ഞു.