കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ 12ാം വാർഡിലെ ജനങ്ങൾക്കായി ജനസമ്പർക്ക പരിപാടി സംഘടിപ്പിച്ചു .
കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ 12ാം വാർഡിലെ ജനങ്ങൾക്കായി ജനസമ്പർക്ക പരിപാടി സംഘടിപ്പിച്ചു. ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ വിവിധ സേവനങ്ങൾ രാവിലെ 9 മണി മുതൽ ചെറുവാടി നുസ്റത്തുദ്ധീൻ മദ്രസ്സയിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് ലഭ്യമായിരുന്നു. (public relations program was organized)
വാർഡിലെ മുഴുവൻ ആളുകൾക്കും ആയുഷ്മാൻ ഹെൽത്ത് കാർഡ്, ആധാർ കാർഡ് പുതുക്കൽ, ഭൂനികുതി, കെട്ടിട നികുതി സ്വീകരിക്കൽ , റേഷൻ കാർഡിൽ പുതിയ അംഗങ്ങളെ ചേർക്കൽ, അർഹരായവരെ BPL കാർഡിലേക്ക് മാറ്റാൻ അപേക്ഷ സ്വീകരിക്കൽ , അർഹതപെട്ടവരുടെ പെൻഷൻ അപേക്ഷ സ്വീകരിക്കൽ , വോട്ടർ പട്ടികയിൽ പേരു ചേർക്കൽ തുടങ്ങി 15 ഓളം സേവനങ്ങൾ ക്യാമ്പിൽ ലഭ്യമായിരുന്നു. വൈകുന്നേരം 5 മണിക്കാണ് ജനസമ്പർക്ക പരിപാടി സമാപിച്ചത്. പരിപാടിക്ക് വാർഡ് മെമ്പർ മജീദ് രിഹ്‌ല , മുൻ മെമ്പർ അഷ്റഫ് കൊളക്കാടൻ, വികസന സമിതി അംഗങ്ങളായ റഹീം കണിച്ചാടി, ഷറഫലി പുത്തലത്ത് ,മോയിൻ ബാപ്പു, യുസുഫ് പാറപ്പുത്ത്, തസ്ലീന KG, മോയിൻ ക്കുട്ടി PK , സുമേഷ് KK നേതൃത്വം നൽകി , കൂടാതെ കുട്ടി ഹസ്സൻ പി.,മാധവൻ കുളങ്ങര, UP മമ്മദ് . ഹരീദാസൻ പരപ്പിൽ , സലീം കുറുവാടങ്ങൽ , രവി കുറുവാടങ്ങൽ തുടങ്ങിയവർ സംബന്ധിച്ചു.