ഊർങ്ങാട്ടിരി പഞ്ചായത്ത് വനിതാ ലീഗ് പൊളിറ്റിക്കൽ ക്യാമ്പ് നടത്തി.
ഊർങ്ങാട്ടിരി പഞ്ചായത്ത് വനിതാ ലീഗ് പൊളിറ്റിക്കൽ ക്യാമ്പ് കക്കാടംപൊയിൽ വച്ച് ഏറനാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി പി സഫറുള്ള ഉദ്ഘാടനം ചെയ്തു. (Urngattiri Panchayat Women’s League conducted a political camp)
നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഗഫൂർ കുറുമാടൻ, ജില്ലാ പഞ്ചായത്ത് മെമ്പർ റൈഹാനത്ത് കുറുമാടൻ, നിയോജക മണ്ഡലം വനിതാ ലീഗ് പ്രസിഡണ്ട് ജുമൈലത്ത് എം. പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ കെ അബ്ദുൽ ഹമീദ് ബിച്ചു ട്ടി, ടി മുജീബ് റഹ്മാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. മലപ്പുറം ജില്ല വനിതാ ലീഗ് പ്രസിഡണ്ട് കെ പി ജെൽസീമിയ, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ ടി അഷ്റഫ്, എന്നിവർ ക്ലാസെടുത്തു. സ്റ്റെപ്പ് കർമ്മപദ്ധതി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പി കെ അബ്ദുറഹ്മാൻ അവതരിപ്പിച്ചു. സിറ്റി അബ്ദുറഹ്മാൻ, ഷറഫുദ്ദീൻ, കെ സൈനബ, അസനത്ത് കുഞ്ഞാണി, അലീമ സി, റസീന, ഖദീജ പൂവത്തിക്കൽ, സഫിയ മൂർക്കനാട്, എന്നിവർ പ്രസംഗിച്ചു. വനിത ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് സുഹ്റാബി ബിപി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വനിതാ ലീഗ് സെക്രട്ടറി സുലൈഖ എംസി സ്വാഗതവും, ഷാഹിന തച്ചണ്ണ നന്ദിയും പറഞ്ഞു.