കെഎസ്എസ്പിയു സത്യാഗ്രഹം സംഘടിപ്പിച്ചു.

പെൻഷൻ പരിഷ്കരണത്തിന്റെയും ക്ഷാമാശ്വാസത്തിന്റെയും കുടിശ്ശിക ഒറ്റത്തവണയായി അനുവദിക്കുക, ക്ഷാമാശ്വാസ ഗഡുക്കൾ അനുവദിക്കുക, മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക, ശമ്പള – പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, പിഎഫ്ആർഡിഎ നിയമം റദ്ദ് ചെയ്യുക, കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ അരീക്കോട് സത്യാഗ്രഹം സംഘടിപ്പിച്ചു. (KSSPU organized Satyagraha.)

സത്യാഗ്രഹം മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം കെ ടി അഷ്റഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് കെ വി ഇബ്രാഹീം കുട്ടി അധ്യക്ഷത വഹിച്ചു. ബി കെ ഇബ്രാഹീം, അബ്ദുൽ റഷീദ് അറഞ്ഞിക്കൽ, ടി മുഹമ്മദലി, കെ പി മോഹനൻ, പി ശശിധരൻ, പി സി ഇബ്രാഹീം കുട്ടി, കെ സൽമാബി, നാരായണൻ ചെറള സംസാരിച്ചു. ബി പി ഗോപാലകൃഷ്ണൻ സ്വാഗതവും പി രവീന്ദ്രൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *