സഹായ ഉപകരണ ക്യാമ്പ് വിതരണ ഉദ്ഘാടനം നടക്കും.
അരീക്കോട് ബ്ലോക്ക് പരിവാർ കമ്മറ്റിയുടെ നീണ്ടനാളത്തെ പരിശ്രമത്തിനൊടുവിൽ ഫലം കണ്ടു. മലപ്പുറം ജില്ലയിൽ അരീക്കോട് , നിലമ്പൂർ, പെരിന്തൽമണ്ണ, താനൂർ എന്നിവിടങ്ങളിൽ വെച്ച് നടന്ന നാഷണൽ സർവ്വീസ് കരിയർ സെന്റർ തിരുവനന്തപുരവും അലിം കോ കമ്പനി ബാഗ്ലൂർ , മലപ്പുറം ജില്ലാ പരിവാരും സംയുക്കമായി 1-3 -2023 ന് നടത്തിയ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ ക്യാമ്പ് വിതരണ ഉദ്ഘാടനം ഈ മാസം 25ന് നടക്കും. (Areekode block Parivar)
നിലവിൽ ഈ പദ്ധതിയിൽ രണ്ട് മാസത്തിനകം ഉപകരണങ്ങൾ വിതരണം ചെയ്യാൻ സാധിക്കും എന്നും കമ്പനി അധികാരികൾ വാക്ക് തന്നിരുന്നു. എന്നാൽ ഇതുവരെ ഉപകരണ വിതരണം നടന്നില്ല. ഉപകരണ വിതരണം കാലതാമസം ഒഴിവാക്കി ഉടൻ വിതരണം ചെയ്യാൻ വേണ്ടി അരീക്കോട് പരിവാർ കമ്മറ്റി ET മുഹമ്മദ് ബഷീർ MP, പ്രതിപക്ഷ നേതാവ് VD സതീശൻ ; തദ്ദേശ സ്വയം വകുപ്പ് മന്ത്രി MB രാജേഷ് ; കേന്ദ്ര മന്ത്രി v മുരളീധരൻ എന്നിവർക്ക് നിവേധനം നൽകി. ഇവരുടെ ഇടപെടൽ മൂലം ഈ മാസം അവസാനം ഉപകരണവിധാണം ഉണ്ടാവും എന്നു ബന്ധപ്പെട്ടവർ ജില്ലാ പരിവാർ ഭാരവാഹികളെ അറീച്ചു.