അരീക്കോട് ഉപജില്ല സ്കൂൾ കളോത്സവം: ഹയർസെക്കന്ററി വിഭാഗത്തിൽ കിരീടം ചൂടി SOHSS അരീക്കോട്
അരീക്കോട് ഉപജില്ലാ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം ഓവറാൾ ചാമ്പ്യന്മാരായി അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ. ടീമിന് ജില്ലാ പഞ്ചായത്ത് മെമ്പർ പി വി മനാഫ് ട്രോഫി സമ്മാനിച്ചു. പങ്കെടുത്ത 45 ഇനങ്ങളിൽ 42 ഇനങ്ങളിൽ A ഗ്രേടും 22 ഇനങ്ങളിൽ ഫസ്റ്റും ലഭിച്ചു. 217 പോയിന്റ് നേടിയാണ് അരീക്കോട് SOHS ഓവർ ഓൾ ചാമ്പ്യന്മാരായത്. 214 പോയിന്റോടെ അരീക്കോട് GHSS രണ്ടാം സ്ഥാനവും 210 പോയിന്റ്മായി SSHSS മൂർക്കനാട് മൂന്നാം സ്ഥാനവും നേടി. 7 സ്കൂളുകൾ 71 ഇനങ്ങളിലായാണ് മത്സരം നടന്നത്.
മുഴുവൻ സ്കൂളുകളുടെയും പോയിന്റ് നില