കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; നമ്പർ പ്ലേറ്റ് നിർമ്മിച്ചയാൾ പിടിയിൽ

കൊല്ലത്ത് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ നിർണായക വിവരം. കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോ​ഗിച്ച കാറിന്റെ നമ്പർ പ്ലേറ്റ് നിർമ്മിച്ചയാൾ പിടിയിൽ. പിടികൂടിയ ആളെ ചോദ്യം ചെയ്യുകയാണ്. ഡിഐജിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. നമ്പർ പ്ലേറ്റ് നിർമിച്ചവർ പൊലീസിനെ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു.

 

 

നേരത്തെ സംഘത്തിലെ രണ്ടു പേരുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു. കുട്ടി പറഞ്ഞ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പുതിയ രേഖാചിത്രം തയാറാക്കിയത്. തട്ടിക്കൊണ്ടു പോയ സംഘത്തിൽ രണ്ടു സ്ത്രീകൾ ഉണ്ടെന്ന് കുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. ഒരു സ്ത്രീയുടെയും പുരുഷന്റെയും രേഖാചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.

Also Read: അരീക്കോട് നവകേരള സദസ്സിൽ പരാതി നൽകാനെത്തിയ വ്ളോഗർക്ക് നേരെ സി.പി.എം പ്രവർത്തകരുടെ കയ്യേറ്റമെന്ന് ആരോപണം

സംഘത്തിലെ മറ്റു അം​ഗങ്ങളുടെ മുഖം ഓർമയില്ലെന്ന് ആറു വയസുകാരി. ആസൂത്രിതമായാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസ് നി​ഗമനം. കുട്ടി വീട്ടിലേക്ക് മടങ്ങുന്നതിന് മുൻപ് പ്രതികളുടെ രേഖാചിത്രം വരയ്ക്കാൻ തയാറാക്കൻ പൊലീസ് തീരുമാനെമെടുത്തത്. ആശുപത്രി വിട്ട കുട്ടിയെ മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കി. ശേഷം കുട്ടിയെ വീട്ടിലേക്ക് വിടും.

Leave a Reply

Your email address will not be published. Required fields are marked *