കാസര്‍കോട്ട് വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടി റിസോര്‍ട്ട് കത്തിനശിച്ചു

കാസർകോട്: പടക്കം വീണ് നീലേശ്വരം കാഞ്ഞങ്ങാട് ഒഴിഞ്ഞ വളപ്പിൽ റിസോർട്ട് കത്തി നശിച്ചു. വിഷു ആഘോഷത്തോടനുബന്ധിച്ച് പൊട്ടിച്ച പടക്കം വീണാണ് റിസോർട്ട് പൂർണമായും കത്തി നശിച്ചത്. നീലേശ്വരം ഒഴിഞ്ഞ വളപ്പിലെ ഹർമിറ്റേജ് റിസോർട്ടാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്.

രണ്ട് യൂണിറ്റ് ഫയർ ഫോഴ്സെത്തി തീയണച്ചു.ഓഫീസ് ഉൾപ്പെടെ റിസോട്ട് പൂർണമായും കത്തി നശിച്ചു. ആളുകളെ പെട്ടെന്ന് ഒഴിപ്പിച്ചതിനാൽ വലിയ അപകടം ഒഴിവായി. പുല്ല് മേഞ്ഞ മേൽക്കൂരകളുള്ള കോട്ടേജുകളായതിനാലാണ് അതിവേഗം തീപടർന്നത്.

During the Kasarkot Vishu celebrations, the resort was burnt down due to crackers bursting

Leave a Reply

Your email address will not be published. Required fields are marked *