തൊഴിൽ നിയമലംഘനം: കർശനനടപടികളുമായി ഒമാന്‍ തൊഴിൽ മന്ത്രാലയം

kerala, Malayalam news, the Journal,
മസ്കത്ത്: ഒമാനിൽ തൊഴിൽ നിയമലംഘകരെയും നിയമവിധേയമല്ലാത്ത വ്യാപാരം നടത്തുന്നവരെയും കണ്ടെത്താൻ കർശന നടപടികളുമായി തൊഴിൽ മന്ത്രാലയം. ജനുവരി ആദ്യം മുതൽ തൊഴിൽ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന ഒമാനിൽ ശക്തമാക്കും.

തൊഴിൽ നിയമലംഘന പരിശോധന ശക്തമാക്കുകയും നിമയലംഘകരെ കണ്ടെത്തുകയുമാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ഇതിനായി സെക്യൂരിറ്റി ആൻഡ് സേഫ്റ്റി കോർപറേഷനുമായി തൊഴിൽ മന്ത്രാലയം ധാരണയിലെത്തി. ഒമാനിൽ തൊഴിൽ നിയമലംഘനം വ്യാപകമാണെന്നും ഇത് തൊഴിൽ വിപണിയെ പ്രതികൂലമായി ബാധിക്കുന്നതായും കണ്ടെത്തിയിരുന്നു.

രാജ്യത്ത് നിരവധി പ്രവാസികൾ നിയമവിരുദ്ധമായി ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ താമസവിസയും അനുബന്ധ രേഖകളും ഇല്ലാത്തവരും നിരവധിയാണ്. സ്പോൺസർ മാറി ജോലി ചെയ്യുന്നവർ, സ്വദേശികൾക്കായി നീക്കിവച്ച മേഖലയിൽ ചെയ്യുന്നവർ, ലേബർ കാർഡിൽ പറഞ്ഞതല്ലാത്ത ജോലികൾ ചെയ്യുന്നവർ എന്നിങ്ങനെ നിരവധി വിഭാഗങ്ങൾക്ക് പിടിവീഴും.

ജനുവരി മുതൽ പ്രത്യേക സംഘമാണ് പരിശോധനക്കിറങ്ങുക. അടുത്ത മാസം മുതൽ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും ശക്തമായ പരിശോധനയുണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *