എ ഐ എ കോളേജ് എൻ എസ് എസ് സപ്തദിന ക്യാമ്പ് ആരംഭിച്ചു
എ ഐ എ കോളേജ് എൻ എസ് എസ് സപ്തദിന ക്യാമ്പ് അരീക്കോട് തേക്കിൻ ചുവട് കെ എം കോളേജിൽ തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി പി സഫിയ ഉദ്ഘാടനം ചെയ്തു . 29 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പിൽ ചെറുപുഴ ശുചീകരണം, ക്ലൈമറ്റ് കഫേ, ക്യാമ്പസ് ബ്യൂട്ടിഫിക്കേഷൻ, വന പരിപാലനം, ലഹരി ബോധവൽക്കരണം തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും കെ എം കോളേജ് മാനേജറുമായ പി പി എ റഹ്മാൻ, വാർഡ് മെമ്പർ വിജയലക്ഷ്മി, പ്രിൻസിപ്പൽ ഡോ: കെ കെ നിജാദ്, പ്രോഗ്രാം ഓഫീസർ അശ്റഫ് പെരുമ്പളത്ത്, അബ്ദുൾ ഹലീം തങ്ങൾ, ഡോ: മുഹമ്മദ് ഫവാസ് , ഡോ : ഷൗക്കത്തലി, പി ഫിറോസ്, പി ഒ രമ്യ , പി ഫവാസ്, അൻവർ സാദത്ത്, എന്നിവർ പ്രസംഗിച്ചു.