പൂരം കലക്കലിൽ ഒടുവിൽ കേസെടുത്തു; ഗൂഢാലോചന അന്വേഷിക്കും

A case was finally filed in the Pooram disturbance; Conspiracy will be investigated

 

തൃശൂർ: ഏറെ വിവാദങ്ങൾക്കൊടുവിൽ തൃശൂർ പൂരം കലക്കലിൽ ഒടുവിൽ പൊലീസ് നടപടി. സംഭവത്തിൽ തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് കേസെടുത്തു. എസ്‌ഐടിയുടെ നിർദേശപ്രകാരമാണു നടപടി. പൂരം കലക്കലില്‍ ഗൂഢാലോചന അന്വേഷിക്കും. കേസ് പ്രത്യേക അന്വേഷണസംഘം ഏറ്റെടുത്തു. എഫ്‌ഐആറിൽ ആരുടെയും പേര് ചേർത്തിട്ടില്ല.

പൂരം കലക്കലില്‍ നേരത്തെ അന്വേഷണത്തിനു പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ്, കൊല്ലം റൂറൽ എസ്പി സാബു മാത്യു, കൊച്ചി എസിപി പി രാജ്കുമാർ, വിജിലൻസ് ഡിവൈഎസ്പി ബിജു വി നായർ, ഇൻസ്പെക്ടർമാരായ ചിത്തരഞ്ജൻ, ആർ ജയകുമാർ എന്നിവരാണു സംഘത്തിലുള്ളത്.

പൂരം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ക്രൈംബ്രാഞ്ചിന്‍റെ നേതൃത്വത്തിലാണ് ഇതില്‍ പ്രധാന അന്വേഷണം നടക്കുന്നത്. പൂരം കലക്കലില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിന്‍റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അന്വേഷണത്തില്‍ കണ്ടെത്തിയ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ അന്വേഷിക്കാനാണു ഈ മാസം 17ന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *