ചുങ്കത്തറയില്‍ നിര്‍മാണത്തിലിരുന്ന കല്യാണ മണ്ഡപത്തിന് തീ പിടിച്ചു

എടക്കര: ചുങ്കത്തറയില്‍ നിര്‍മാണത്തിലിരിക്കുന്ന കല്യാണ മണ്ഡപത്തിൽ അഗ്നിബാധ പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നിലമ്പൂര്‍ വല്ലപ്പുഴ കിണറ്റിങ്ങല്‍ ജോണ്‍ മാത്യുവിന്റെ ഉടമസ്ഥതയില്‍ മാമ്പൊയിലിലുള്ള കല്യാണ മണ്ഡപത്തിനാണ് തീപിടിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ഞായറാഴ്ച ഇന്‍ഡസ്ട്രിയല്‍ പ്രവൃത്തികള്‍ നടക്കുന്നതിനിടയിലാണ് തീപിടിത്തമുണ്ടായത്.
നിലമ്പൂര്‍ അഗ്നിരക്ഷ സേന സ്റ്റേഷന് ഓഫിസര്‍ കെ. ബാബുരാജിന്റെയും അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ യൂസഫലിയുടെയും നേതൃത്വത്തില്‍ രണ്ട് യൂനിറ്റ് സേന എത്തിയാണ് തീയണച്ചത്. അഗ്നി രക്ഷാ സേനാംഗങ്ങളായ കെ.പി. സുനില്‍ കുമാര്‍, ടി.കെ. നിഷാന്ത്, കെ. മനേഷ്, പി. ഇല്യാസ്, വിപിന്‍, അഖില്‍, ഹോം ഗാര്‍ഡുമാരായ പി. അജിത്ത്, ചാക്കോ, ഡ്രൈവര്‍മാരായ വിമല്‍, ഷാഫി എന്നിവരടങ്ങുന്ന സംഘമാണ് തീയണച്ചത്. എടക്കര പൊലീസും സ്ഥലത്തെത്തിയിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
