എ എം എൽ പി സ്കൂൾ എളയൂരിൻ്റെ നൂറാം വാർഷികാഘോഷങ്ങൾക്ക് പ്രൗഡോജ്വല സമാപനം

എ എം എൽ പി സ്കൂൾ എളയൂരിൽ ഫിബ്രവരി 9, 10 തിയതികളിൽ നടന്ന നൂറാം വാർഷികാഘോഷത്തിന് പ്രൗഡോജ്വല സമാപനം. ആഘോഷപരിപാടികൾ കാവനൂർ പഞ്ചായത്ത് പ്രസിഡണ്ട് പി വി ഉസ്മാൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന പൂർവ്വ വിദ്യാർത്ഥി മാനു ഹാജിയെ ചടങ്ങിൽ ആദരിച്ചു. പൂർവ്വ അധ്യാപകരെയും എൽ എസ് എസ് വിജയികളെയും ആദരിച്ചു. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖകർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് രക്ഷിതാക്കളുടെയും കുട്ടികളുടെയും കലാവിരുന്ന്, സുബ്രഹ്മണ്യൻ ചെമ്രക്കാട്ടൂരും സംഘവും അവതരിപ്പിച്ച നാടൻ പാട്ട്, ആസ്ട്രിയ സ്പോർട്സ് ക്ലബ്ബ് അവതരിപ്പിച്ച ഡെമോൺസ്ട്രേഷൻ, പൂർവ്വ വിദ്യാർത്ഥികളുടെ കലാവിരുന്ന് എന്നിവ അരങ്ങേറി