കെഎസ്ആർടിസി പാക്കേജിൽ ഗവിയിലേക്ക് വിനോദ യാത്ര പോയ 38 അംഗ സംഘം വനത്തിൽ കുടുങ്ങി

KSRTC

പത്തനംതിട്ട: കെഎസ്ആർടിസി പാക്കേജിൽ ഗവിയിലേക്ക് യാത്ര പോയ 38 അംഗ സംഘം വനത്തിൽ കുടുങ്ങി. ബസ് കേടായതിനെ തുടർന്നാണ് യാത്രക്കാർ കുടുങ്ങിയത്. 11 മണിക്ക് അറിയിച്ചിട്ടും പകരം ബസ് ഇതുവരെയും എത്തിയിട്ടില്ല എന്ന് യാത്രക്കാർ പറഞ്ഞു. ചടയമംഗലത്തു നിന്ന് യാത്ര പോയവരാണ് മൂഴിയാറിൽ വനത്തിൽ കുടുങ്ങിയത്.KSRTC

യാത്രക്കാരെ സുരക്ഷിതമായി കൊണ്ടുവരുമെന്നും തകരാറായ വിവരം കിട്ടിയപ്പോൾ തന്നെ 12.10ന് പകരം ബസ് അയച്ചിരുന്നുവെന്നും പത്തനംതിട്ട കെഎസ്ആർടിസി കൺട്രോളിങ് ഇൻസ്പെക്ടർ രാജീവ് എം.ജി പറഞ്ഞു. മെക്കാനിക് ഉൾപ്പെടെയാണ് പോയിരിക്കുന്നത്. തകരാർ പരിഹരിക്കും. രണ്ടാമത് അയച്ച ബസിന് തകരാർ സംഭവിച്ച കാര്യം അറിയില്ലെന്നും രാജീവ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *