വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

Old man lying dead in a well in Malappuram

വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. ആലപ്പുഴ തലവടിയിൽ തേവൻ കോട് വീട്ടിൽ ശ്രീകണ്ഠൻ (77) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം.

അരീക്കോട് ഓൺലൈനിലൂടെ പരിചയപ്പെട്ട 15കാരനെ കാണാനെത്തിയയാളെ മർദിച്ച് പണം തട്ടി; കൗമാരക്കാരടങ്ങിയ ഹണിട്രാപ്പ് സംഘം അറസ്റ്റിൽ

തന്റെ വീടിന് പെട്രോൾ ഒഴിച്ചാണ് ശ്രീകണ്ഠൻ തീയിട്ടത്. അപകട സമയം കിടപ്പ് രോഗിയായ ശ്രീകണ്ഠന്റെ ഭാര്യ ഓമന (73) മകൻ ഉണ്ണികൃഷ്ണൻ (43) എന്നിവർ വീടിനകത്ത് ഉണ്ടായിരുന്നു. ഇരുവർക്കും ​ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *