അരീക്കോട് പുത്തലത്തെ സ്വകാര്യ സ്ഥാപനത്തിലും റെയ്‌ഡ്
അരിക്കോട്: പുത്തലത്തെ സ്വകാര്യ സ്ഥാപനത്തിൽ എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ റെയ്‌ഡ് നടത്തി.(A private institution in Areekode Puttalam was also raided)| raide.ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് സി.ആർ.പി. എഫ്, പൊലീസ് സാന്നിധ്യത്തിൽ ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയത്. നേരത്തെ പുത്തലത്ത് ഓഫിസുണ്ടായിരുന്ന വെസ്റ്റ് എജുക്കേഷനൽ ആൻഡ് സർവിസ് ട്രസ്റ്റുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ട്രസ്റ്റ് ചെയർമാൻ കിണറടപ്പൻ സ്വദേശി മുഹമ്മദിനെ ഇ.ഡി ഉദ്യോഗസ്ഥർ അരീക്കോട് പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി മൊഴി രേഖപ്പെടുത്തി. നിരോധിത സംഘടനയായ പോപുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച അരീക്കോട് ഉൾപ്പെടെ എട്ടിടങ്ങളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു.
ഇതിൽ താഴെ കൊഴക്കോട്ടൂർ കൊടപ്പത്തൂർ അബുബക്കർ, മൂർക്കനാട് സ്വദേശി നൂറുൽ അമീൻ, എളയൂർ സ്വദേശി ഹനീഫ എന്നിവരുടെ വീടുകളിൽ നിന്ന് മൊബൈൽ ഫോണും ആധാരവും പുസ്തകവും പിടികൂടിയിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് പുത്തലത്തെ റെയ്‌ഡ്. പരിശോധനയിൽ കാര്യമായൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് വിവരം.