പാലക്കാട്ട് ആചാരത്തിന്‍റെ ഭാഗമായി കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ചു

A young man died after eating wormwood as part of a Palakkad ritual.

പാലക്കാട്: പാലക്കാട് പരുതൂർ കുളമുക്കിൽ കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ചതായി നിഗമനം. ക്ഷേത്ര ചടങ്ങിന്‍റെ ഭാഗമായ ‘ആട്ടി’നിടെ കാഞ്ഞിരത്തിന്‍റെ കായ കഴിച്ചയാളാണ് മരിച്ചത് . കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. അഞ്ഞൂറിലേറെ കുടുംബാംഗങ്ങൾ ഒത്തുചേർന്നാണ് വർഷം തോറും ആട്ട് നടത്താറുള്ളത്. ഇതിന്‍റെ ഭാഗമായി നൽകിയ കാഞ്ഞിരത്തിന്‍റെ കായ കഴിച്ചു. തുടരെ മൂന്ന് കായ കഴിച്ചതോടെ ഷൈജുവിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ഉടനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *