തലശ്ശേരിയിൽ സ്ഫോടനത്തിൽ യുവാവിന്‍റെ കൈപ്പത്തികൾ അറ്റു
കണ്ണൂർ: തലശ്ശേരി എരഞ്ഞോളിപ്പാലത്ത് സ്ഫോടനത്തിൽ യുവാവിന്‍റെ ഇരു കൈപ്പത്തികളും അറ്റു. വിഷ്ണു എന്നയാൾക്കാണ് പരിക്കേറ്റത്. പ്രാഥമിക വിവരമനുസരിച്ച് ബോംബ് നിർമാണത്തിനിടെയാണ് സഫോടനമുണ്ടായതെന്നാണ് കരുതുന്നത്.
ഇന്നലെ രാത്രി ആളൊഴിഞ്ഞ പറമ്പിലാണ് സ്ഫോടനമുണ്ടായത്. സ്ഥലത്ത് സ്റ്റീൽ ബോംബിന്‍റെ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന നിലയിലാണ്. സ്ഥലത്ത് പൊലീസ്, ഫോറൻസിക് സംഘം പരിശോധന നടത്തുകയാണ്.
പരിക്കേറ്റ വിഷ്ണുവിനെ ആദ്യം തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.