അഭിഷേക് മനു സിങ്‍വി രാജ്യസഭാ സ്ഥാനാർഥി; തെലങ്കാനയിൽ നിന്ന് മത്സരിക്കും

candidate

ഡല്‍ഹി: മുതിര്‍ന്ന കോൺ​ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി തെലങ്കാനയില്‍ നിന്നും രാജ്യസഭാ സ്ഥാനാര്‍ഥിയായി മത്സരിക്കും. ആറ് മാസം മുമ്പ് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഹിമാചലില്‍ സിങ്‌വി പരാജയപ്പെട്ടിരുന്നു. പിന്നാലെയാണ് തെലങ്കാനയിൽ നിന്നും മത്സരിപ്പിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അംഗീകാരത്തോടെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് സിങ്‌വിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന് ഭൂരിപക്ഷമുള്ള ഹിമാചലില്‍ പാര്‍ട്ടിയുടെ ആറ് എംഎല്‍എമാരും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്രരും കൂറുമാറിയതോടെയാണ് സിങ്‌വി പരാജയപ്പെട്ടത്.candidate

Leave a Reply

Your email address will not be published. Required fields are marked *