എബിവിപി പ്രവര്‍ത്തകരുടെ ആക്രമണം; വിദ്യാര്‍ഥിയുടെ ചെവി അറ്റുപോയി

ABVP activists attack; Student's ear cut off

തിരുവനന്തപുരം: VTM NSS കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചു. മൂന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥി ദേവചിത്തിനാണ് മര്‍ദനമേറ്റത്. ആക്രമണത്തില്‍ വിദ്യാര്‍ഥിയുടെ ചെവി അറ്റു പോയി.

പതിനഞ്ച് അംഗ എബിവിപി പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് വിദ്യാര്‍ഥിയെ മര്‍ദിച്ചത്. മൂര്‍ച്ചയേറിയ ആയുധം വെച്ച് വിദ്യാര്‍ഥിയുടെ കഴുത്തിന് കുത്താന്‍ ശ്രമിക്കുകയായിരുന്നു.

വിദ്യാര്‍ഥി ഒഴിഞ്ഞുമാറിയെങ്കിലും ചെവിക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകളോളം നീണ്ടു നിന്ന ശസ്ത്രക്രിയക്ക് ശേഷമാണ് ചെവി തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞത്. ശസ്ത്രക്രിയക്ക് ശേഷവും പൂര്‍ണമായി ദേവചിത്തിന് ചെവി പൂര്‍ണമായും കേള്‍ക്കാന്‍ സാധിക്കുന്നില്ല. ആക്രമണത്തില്‍ ശരീരമാസകലം വലിയ പരിക്കുകളും വിദ്യാര്‍ഥിക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *