മലപ്പുറം അരീക്കോട് കോഴി മാലിന്യ സംസ്കരണ ഫാക്ടറിയിൽ അപകടം; മൂന്ന് മരണം
അരീക്കോട്(മലപ്പുറം):മാലിന്യ സംസ്കരണക്കുഴിയില്‍ വീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു.വടക്കുമുറി കളപ്പാറയില്‍ ഇന്ന് രാവിലെ 11 മണിയോടെയുണ്ടായ അപകടത്തില്‍ അസം സ്വദേശികളായ സമദ് അലി(20),ഹിതേഷ് ശരണ്യ (46),ബിഹാര്‍ സ്വദേശി വികാസ് കുമാര്‍ (29) എന്നിവരാണ് മരിച്ചത്.
കോഴി മാലിന്യങ്ങള്‍ ഉപയോഗിച്ച് മൃഗങ്ങള്‍ക്ക് ഭക്ഷണം ഒരുക്കുന്ന പ്ലാന്റിലാണ് ഇപകടമുണ്ടായത്.മൂവരേയും രാവിലെ 10 മണിയോടെ പ്ലാന്റിന് സമീപത്ത് കണ്ടിരുന്നു.പിന്നീട് കാണാതായതോടെയാണ് തെരച്ചിലില്‍ പ്ലാന്റിനുള്ളില്‍ വീണ് കിടക്കുന്നത് കണ്ടത്.സമദ് അലി പ്ലാന്റില്‍ കുടുങ്ങിയപ്പോള്‍ രക്ഷിക്കാനാറിങ്ങിയവരാണ് മറ്റുള്ള രണ്ട് പേരും.സമദലിയുടെ ടോര്‍ച്ച് സമീപത്ത് കണ്ടെത്തിയതോടെയാണ് കൂടെയുള്ള തൊഴിലാളികള്‍ പ്ലാന്റില്‍ പരിശോധന നടത്തിയത്.മൂവരേയും മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചു.