മരം ക്രൈൻ ഉപയോഗിച്ച് മാറ്റുന്നതിടെ അപകടം ; അരീക്കോട് സ്വദേശി മരണപെട്ടു.
വാക്കാലൂർ മരം ക്രൈൻ ഉപയോഗിച്ച് മാറ്റുന്നതിടെ ക്രൈനിൽ നിന്നും മരം തെന്നി വീണ് യുവാവ് മരണപെട്ടു.
അരീക്കോട് താഴത്തങ്ങാടി മുസ്ലിയാരകത്ത് അബ്ദുറഹ്മാന്റെ മകൻ സാലിമോൻ എന്ന ബീച്ചിപ്പ(40) യാണ് മരണപെട്ടത്. വെസ്റ്റ് പത്തനാപുരത്താണ് താമസം. തായത്തങ്ങാടി മരം മില്ലിലാണ് ജോലി. അരീക്കോട് സ്വകാര്യ ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം മാറ്റിയിട്ടുണ്ട്. മയ്യിത്ത് നമസ്കാര സമയം പിന്നീട് അറിയിക്കും