നടനും സംവിധായകനുമായ മനോബാല അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയില്‍ വച്ചാണ് അന്ത്യം. കഴിഞ്ഞ രണ്ടാഴ്ചയായി കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മനോബാലയുടെ പെട്ടെന്നുള്ള വിയോഗം തമിഴ് സിനിമാലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഹാസ്യനടനും ക്യാരക്ടർ ആർട്ടിസ്റ്റുമായ മനോബാല ‘കൊണ്ട്രാല്‍ പാവം’, ഗോസ്റ്റി എന്നീ സിനിമകളിലാണ് ഒടുവില്‍ അഭിനയിച്ചത്. പ്രശസ്ത സംവിധായകന്‍ ഭാരതിരാജയുടെ അസിസ്റ്റന്‍റായിട്ടാണ് മനോബാല സിനിമയിലെത്തുന്നത്. ഹിറ്റ് സിനിമകളായ പിള്ളൈ നില,ഊര്‍ക്കാവലന്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കോമഡി റോളുകളിലൂടെയാണ് മനോബാല കൂടുതല്‍ ശ്രദ്ധ നേടിയത്. പിതാമഗന്‍, ഐസ്, ചന്ദ്രമുഖി, യാരടി നീ മോഹിനി, തമിഴ് പടം, അലക്സ് പാണ്ഡ്യന്‍, അരണ്‍മനൈ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ചിരി പടര്‍ത്തി. എഴുനൂറോളം ചിത്രങ്ങളില്‍ മനോബാല വേഷമിട്ടിട്ടുണ്ട്. മനോബാല നിർമ്മിച്ച് എച്ച്.വിനോദ് സംവിധാനം ചെയ്ത ചതുരംഗവേട്ടൈ എന്ന ചിത്രം വൻ വിജയമായിരുന്നു.മലയാളത്തിൽ ജോമോന്‍റെ സുവിശേഷങ്ങൾ,അഭിയുടെ കഥ അനുവിന്‍റെയും,ബിടെക് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വിവേക്, വടിവേലു, സന്താനം എന്നിവരോടൊപ്പമുള്ള മനോബാലയുടെ ചിത്രങ്ങള്‍ ഹിറ്റായിരുന്നു. തമിഴിലെ ഹിറ്റ് കോമ്പോ ആയിരുന്നു ഇവര്‍.

 

Leave a Reply

Your email address will not be published. Required fields are marked *