കൗമാരവും കടന്ന് ലഹരികൾ
അസോസിയേറ്റ്സ് ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രീസ് നടത്തിയ പഠനവും തെളിയിച്ചത് 45 ശതമാനം കുട്ടികളും ലഹരി ഉപയോഗിക്കുന്നു എന്നാണ്. ഇത് ഇന്നും വർധിക്കുകയാണ്.
എം ഡി എം എ, എൽ എസ് ഡി സ്റ്റാമ്പ് എന്നിങ്ങനെ നിരവധി സിന്തറ്റിക്ക് ഡ്രഗ്സ് ഇന്ന് സുലഭമാണ്,
കാലമൊരുപാട് മാറിയിരിക്കുന്നു, എന്നാൽ കാലത്തിനൊപ്പം മാറിയ പല സ്വഭാവങ്ങളും സ്വഭാവ ദുഷ്യങ്ങളും ഓരോ മനുഷ്യനും സംഭവിച്ചിരിക്കുന്നു, കേരളം ഇന്ന് അതിന്റെ യുവതയിൽ അഭിമാനം കൊള്ളുമ്പോൾ, ഇതേ യുവതയുടെ ഇരുട്ട് മൂടിയ ഒരു വശവും നാം കാണേണ്ടതുണ്ട്. ലഹരി ഭരിക്കുന്ന ഒരു മാമല നാടാണ് ഇന്ന് ദൈവത്തിന്റെ സ്വന്തം കൊച്ചു കേരളം. മദ്യവും പുകവലിയും കടന്ന് ഇന്നത്തെ ഇളം തലമുറ ലഹരികളിലേക്കും, സിന്തറ്റിക് ലഹരികളിലേക്കും കടന്നിരിക്കുന്നു. വേഗത്തിൽ സഞ്ചരിക്കുന്ന ലോകത്തിനൊപ്പം അനന്തത്തോടെ അല്പം അധികം ഊർജ്ജത്തോടെ സഞ്ചരിക്കാൻ ഇന്ന് പലരും ലഹരിക്കടിമയാകുന്നു.
കഞ്ചാവും മയക്കുമരുന്നുമെല്ലാം ഉപയോഗിക്കുന്നവരിൽ ഭൂരിപക്ഷവും കേരളത്തിന്റെ ഇളം തലമുറയാണെന്ന് തിരിച്ചറിയുമ്പോൾ കേരള യുവത്വത്തിന്റെ ഭാവി എന്ത് എന്ന ചോദ്യം ന്യായമായി ഉയരുന്നു. പാൻപരാഗിലും ഹാൻസിലും തുടങ്ങി വൈറ്റ്നർ, പശ എന്നിവയ്ക്കുശേഷം കഞ്ചാവിലേക്കും വേദനസംഹാരി ഗുളികകളുടെ ലഹരിയിലേക്കും മദ്യോപയോഗത്തിലേക്കും കുതിക്കുന്നു. വിദ്യാർത്ഥികളും ചെറുപ്പക്കാരും തൊഴിലാളികളും ശാരീരികമായും മാനസികമായും ആത്മീയമായും അധഃപതിക്കുന്നതിനെതിരെ സമൂഹവും മനുഷ്യസ്നേഹികളും ഉണരേണ്ട സമയമാണിത്. മനഃശാസ്ത്രജ്ഞർ ഒറ്റസ്വരത്തിൽ പറയുന്നത് അവരുടെ അടുത്തുവരുന്ന ലഹരിക്കടിമപ്പെടുന്ന കുട്ടികളുടെ എണ്ണം കൂടുന്നുവെന്നാണ്. അസോസിയേറ്റ്സ് ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രീസ് നടത്തിയ പഠനവും തെളിയിച്ചത് 45 ശതമാനം കുട്ടികളും ലഹരി ഉപയോഗിക്കുന്നു എന്നാണ്. ഇത് ഇന്നും വർധിക്കുകയാണ്.
എം ഡി എം എ, എൽ എസ് ഡി സ്റ്റാമ്പ് എന്നിങ്ങനെ നിരവധി സിന്തറ്റിക്ക് ഡ്രഗ്സ് ഇന്ന് സുലഭമാണ്, ഒരിക്കൽ അറിഞ്ഞു കൊണ്ടോ അറിയാതെയോ ഈ ലഹരികളുടെ രുചിയറിഞ്ഞാൽ ഏതൊരാളും ഇതിന്റെ അടിമയാവും. ലഹരിയുടെ ആഴങ്ങൾ നമുക്കിന്ന് പത്ര- ദൃശ്യ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശ്രദ്ധിച്ചാൽ അറിയാനാവും – കുട്ടികൾ മുതൽ യുവതി യുവാക്കളും മുതിർന്നവരും ലഹരി വാഹകരായും, ഉപഭോക്താക്കളായും മാറിയിരിക്കുന്നു.
ഡി ജെ പാർട്ടികളിലും, നിശാ പാർട്ടികളിലും ലഹരികൾ ഒഴുകുന്നു, അതോടു കൂടി കേരളം, മയക്കുമരുന്ന് മാഫിയകളുടെ ഇഷ്ട താവളമായി മാറിക്കൊണ്ടിരിക്കുകയാണ്. ലോക ഭൂപടത്തിൽ കൊച്ചിക്കും കേരളത്തിനുമുള്ള സ്ഥാനം ഉയർന്നുകൊണ്ടിരിക്കുന്നു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2022 ലെ കണക്ക് പ്രകാരം രാജ്യത്തിലെ ഏറ്റവും അധികം കുറ്റകൃത്യങ്ങൾ നടക്കുന്ന നഗരങ്ങളിൽ മൂന്നാം സ്ഥാനം കൊച്ചിക്കാണ്. കുറ്റകൃത്യങ്ങളിൽ ഭൂരിപക്ഷത്തിലും മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധമുണ്ടെന്നു രേഖകൾ വ്യക്തമാക്കുന്നു. ധാരാവിയിലും മറ്റും വിലാസിയിരുന്ന അധോലോകത്തിന് കൊച്ചി പുതിയ പറുദീസയായി മാറിയിരിക്കുകയാണ്. ഇന്നത്തെ സാഹചര്യത്തിൽ കൊച്ചി മാത്രമല്ല മറിച്ച് കേരളത്തിലെ നഗരങ്ങളിലും എന്തിന് ഗ്രാമങ്ങളിൽ വരെ ലഹരിയുപയോഗവും ലഭ്യതയുമുണ്ട് എന്ന് കേസുകൾ വ്യെക്തമാക്കുന്നു.
നഗരങ്ങളിലെ ലഹരി ഉപയോഗത്തിൽ കേരളം മൂന്നാമതാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തുടങ്ങിയ നഗരങ്ങൾ മുന്നിൽ നിൽക്കുന്നു. ലഹരിക്കടിമപ്പെടുന്നവരിൽ എഴുപത് ശതമാനത്തോളം പേർ 15 വയസ്സാകുമ്പോഴേക്കും ലഹരി ഉപയോഗിക്കാൻ തുടങ്ങുന്നു. കഴിഞ്ഞ എട്ട് വർഷങ്ങൾക്കുള്ളിൽ എഴുപത് ശതമാനം വർധനവുണ്ടെന്നാണ് എക്സൈസ് ഡിപ്പാർട്മെന്റിന്റെ കണക്ക്. ഗോവ, കർണ്ണാടക തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നും വലിയ അളവിൽ മയക്കുമരുന്നുകൾ ഒഴുകിയെത്തുന്നു. ബാംഗ്ലൂർ പോലുള്ള മഹാ നഗരങ്ങളിൽ നിന്നും നാട്ടിലേക്കു സ്ഥിരം യാത്ര ചെയ്യുന്ന ബസ്സുകൾ, ചരക്ക് വാഹനങ്ങൾ, ട്രെയിനുകൾ എന്നിവയെല്ലാം തന്നെ ലഹരികടത്താനായി ഉപയോഗിക്കുന്നു.
ഇതിനൊക്കെ പോലീസും സർക്കാരും എക്സ്സൈസും വേണ്ട നടപടികൾ എടുക്കുന്നുണ്ടെങ്കിലും ലഹരിയെ തുടച്ചു മാറ്റാനാവുന്നില്ല. വിമുക്തി പോലെയുള്ള പരിപാടികളും, പരസ്യങ്ങളും, രോഗങ്ങളും, അവബോധന പരിപാടികളും ലഹരിക്കെതിരെ നടത്താവുന്നതാണ്. അതുപോലെതന്നെ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ മരുന്ന് കൊടുക്കുന്ന കടകളെ മനസ്സിലാക്കണം. ലഹരി – മരുന്ന് ഉപയോഗം, വിൽപ്പന, കടത്തൽ എന്നിവയെ കുറിച്ചറിഞ്ഞാൽ നിയമപാലകരെയോ, നർക്കോട്ടിക് വിഭാഗത്തെയോ വിവരം അറിയിക്കുക. വിവരം നൽകുന്നവരെക്കുറിച്ച് പുറത്തറിയിക്കില്ലെന്ന ഉറപ്പ് നാട്ടുകാരെ ബോധ്യപ്പെടുത്തുക. സ്കൂൾ, കോളേജ് തലത്തിൽ കുട്ടികൾ, അധ്യാപകർ, രക്ഷിതാക്കൾ, പോലീസ്, പഞ്ചായത്ത് മെമ്പർ എന്നിവരെ ചേർത്ത് ജനകീയ സമിതികൾ രൂപീകരിക്കുക എന്നിവ എല്ലാം തന്നെ മാറ്റങ്ങൾ കൊണ്ട് വരാൻ കാരണമായേക്കാം.
ലഹരി ഉപയോഗം നിർത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും, പിന്മാറ്റ ലക്ഷണങ്ങളോടുള്ള ഭീതി മൂലം പലരും നിർത്താൻ മടിക്കും. ശരിയായ ചികിത്സ ലഭിച്ചാൽ നല്ലരീതിയിൽ ഇവയെ നേരിടാൻ കഴിയുമെന്നും, സാധാരണ ജീവിതം സാധ്യമാണെന്നും ബോധ്യപ്പെടുത്തണം. സമൂഹത്തിൽ ഒറ്റപ്പെടുമോ എന്ന ആശങ്ക, കുറ്റബോധം, ആത്മവിശ്വാസമില്ലായ്മ, നൈരാശ്യം തുടങ്ങി പല മാനസിക പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത ഉള്ളതുകൊണ്ട് വിദഗ്ധ കൗൺസിലിങ് ഇവർക്കായി നൽകണം. ഒരു സൈക്കോളജിസ്റ്റിന്റെയും, സൈക്യാട്രിസ്റ്റിന്റെയും സേവനം ഉറപ്പാക്കണം. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ കൗൺസിലിങ് നടത്താനുള്ള സംവിധാനം ഒരുക്കണം.
De-addiction centres – vimukthi
ഇത്രയൊക്കെ ചെയ്താലും ഈ ലഹരിയെന്ന വിഷ വിത്തിനെ നമുക്ക് തുടച്ചു മാറ്റാൻ സാധിക്കില്ല, കാരണം അത് അത്രയേറെ യുവാക്കളിൽ ഇന്ന് വേരുറപ്പിച്ചിട്ടുണ്ട്, പക്ഷെ നമുക്ക് വരും തലമുറകളിലെങ്കിലും ലഹരിയുടെ ഉപയോഗവും ലഭ്യതയും കുറക്കാനാവണം.
Article By
Sharath