പെരിയാറിന് പിന്നാലെ മുട്ടാർ പുഴയിലും മീനുകൾ ചത്തുപൊങ്ങി

Muttar

കൊച്ചി: പെരിയാറിന് പിന്നാലെ എറണാകുളം മുട്ടാർ പുഴയിലും മീനുകൾ ചത്തുപൊങ്ങി.ഇന്നലെ വെള്ളം നിറം മാറി ഒഴുകിയിരുന്നു. മലിനീകരണനിയന്ത്ര ണ ബോർഡും കുസാറ്റും പുഴയിലെ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചു.Muttar

കളമശ്ശേരി പുതിയ റോഡ് പാലം മുതൽ മഞ്ഞുമ്മൽ റെഗുലേറ്റർ കം ബ്രിഡ്ജ് വരെയുള്ള വിവിധ പ്രദേശങ്ങളിലാണ് മീനുകൾ ചത്തുപൊങ്ങിയത്. ഇന്നലെ വെള്ളത്തിന് നിറം മാറ്റം അനുഭവപ്പെട്ടിരുന്നത് നാട്ടുകാരാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതോടെ പിസിബി അധികൃതരെത്തി വെള്ളത്തിൻറെ സാമ്പിൾ ശേഖരിച്ചിരുന്നു. കുസാറ്റിലും പരിശോധനയ്ക്കായി ജലത്തിൻറെ സാമ്പിൾ അയച്ചിട്ടുണ്ട്.

പെരിയാറിന്റെ പ്രധാന കൈവഴികളിൽ ഒന്നായ മുട്ടാർ പുഴ വിവിധ പ്രദേശങ്ങളിലേക്കുള്ള ശുദ്ധജല സ്രോതസ്സ് കൂടിയാണ്. അതേസമയം, പെരിയാറിലെ മത്സ്യക്കുരുതിയുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡിൻറെ വീഴ്ച ആരോപിച്ച് കടവന്ത്ര പിസി ഓഫീസിനു മുന്നിൽ കോൺഗ്രസ് പ്രതിഷേധം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *