കൃഷി കൂട്ടായ്മ വിളനിർണ്ണയ പദ്ധതി ; വാർഡ് തല സമിതി രൂപീകരണം നടത്തി.

ഊർങ്ങാട്ടിരി : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കൃഷി കൂട്ടായ്മ വിളനിർണ്ണയ പദ്ധതി 2023 -24 യുടെ ഭാഗമായി വാർഡ് തല സമിതി രൂപീകരണവും, ജിയോടാഗിങ്ങും വാർഡ് മെമ്പർ കെ.ടി മുഹമ്മത് കുട്ടിയുടെ അദ്ധ്യക്ഷതയിൽ വടക്കുംമുറി അൽ മനാർ മദ്രസയിൽ വെച്ചു നടന്നു. (Agricultural cooperative cropping scheme; Ward level committee was formed.)

 

കൃഷി അസി: ദിപ്ദി പദ്ധതി വിശദീകരണം നടത്തി. 25 അംഗ വാർഡ് സമിതിയുടെ പ്രസിഡണ്ടായി ടി.പി മുഹമ്മത് ഷാഫി, സെക്രട്ടറി കെ.സി അഷ്റഫ്, ട്രഷറർ എൻ.കെ. സാക്കിർ (ഇക്കി)  എന്നിവരെയും. മികച്ച കർഷകനായി കെ.സി ഷൗക്കത്തലിയേയും കർഷക കുടുംബങ്ങളായി മീമ്പറ്റ അബ്ദുറഹിമാൻ , ചീടിപ്പാറ രാമൻ, കെ.സി അബ്ദു റഷീദ്. രവി പാറപ്പുറത്ത്, കെ.കെ അബ്ദുറഹിമാൻ എന്നിവരെയും തിരഞ്ഞെടുത്തു. 2022-23 ൽ വാർഡി ലെ മികച്ച കർഷകനുള്ള കൃഷി വകുപ്പിന്റെ അവാർഡ് നേടിയ ജേതാവ് കോലോത്തുംതൊടി മുഹമ്മത് (ബാപ്പു) പങ്കെടുത്ത പരിപാടിക്ക് ഊർങ്ങാട്ടിരി ADC മെമ്പർ കെ.ടി ഉമ്മർ സ്വാഗതവും . വടക്കുംമുറി സമിതി സെക്രട്ടറി കെ.സി അഷ്റഫ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *