അഹമ്മദാബാദ് വിമാന ദുരന്തം: ഒരു ബ്ലാക്ക് ബോക്സ് കണ്ടെത്തി,രണ്ടാമത്തെ ബ്ലാക്ക് ബോക്സിനായി പരിശോധന

 

അഹമ്മദാബാദ്: അഹമ്മദാബാദിൽ തകർന്നുവീണ ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. അപകടം നടന്ന് ഒമ്പപത് മണിക്കൂറിന് ശേഷമാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. ബ്ലാക്ക് ബോക്സ് കണ്ടെത്തിയതോടെ അപകടത്തിന്റെ കാരണം കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. വിമാനത്തിന്റെ പിൻഭാ​ഗം കത്താതിരുന്നതിനാലാണ് വേ​ഗത്തിൽ ബ്ലാക്ക് ബോക്സ് കണ്ടെത്താനായത്.

 

വിമാനത്തിന്റെ മുൻഭാ​ഗത്തെ കോക്ക്പിറ്റിലുള്ള സൗണ്ട് റെക്കേർഡർ അടക്കം ഇനി കണ്ടെത്തേണ്ടതുണ്ട്. ഇതിനായുള്ള പരിശോധനകൾ ഇന്നലെ നടന്നിരുന്നു. ഇതോല്ലാം ലഭിച്ചാൽ മാത്രമേ അവസാന നിമിശം വിമാനത്തിനുള്ളിൽ എന്തെല്ലാമാണ് നടന്നതെന്നും അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റുമാർ സംസാരിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ വ്യക്തമാവുകയൊള്ളൂ. വിമാനത്തിന് എന്തെങ്കിലും സാങ്കേതിക തകരാർ സംഭവിച്ചോ എന്നും ബ്ലാക്ക് ബോക്സ് പരിശോധിക്കുന്നതിലൂടെ അറിയാനാകുമെന്നാണ് സർക്കാർ വ്യക്തമാാക്കുന്നത്. വ്യോമയാന മന്ത്രിയാണ് ഈ അന്വേഷണങ്ങൾക്ക് നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *