പ്രതിഭാ സംഗമം സംഘടിപ്പിച്ച് അൽ മദ്റസത്തുൽ ഇസ്ലാമിയ്യ
കൊടിയത്തൂർ : തെയ്യത്തും കടവ് അൽ മദ്റസത്തുൽ ഇസ്ലാമിയ്യ മദ്റസാ മാനേജിംഗ് കമ്മറ്റി ഒന്നാം പാദവാർഷികപ്പരീക്ഷ, വിവിധ ദിനാചരണങ്ങൾ എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിച്ചു. മാവൂർ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനും റിസോഴ്സ് പേഴ്സനുമായ ഡോ : എ, എം ഷബീർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മത്സരാധിഷ്ടിത ലോകത്താണ് നാം ജീവിക്കുന്നതെന്നും പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മാത്സര്യ ബുദ്ധിയോടെ മികവ് തെളിയിക്കാൻ കൂടുതൽ കരുത്താർജ്ജിക്കണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. പി.ടി അബൂബക്കർ ഫാറൂഖിയുടെ അധ്യക്ഷതയിൽ ചേർന്ന അനുമോദന ചടങ്ങിൽ അബൂബഹ്‌സാദ്, വി.കെ. ഉമ്മു സൽമ, സുഹ്റ ശംസുദ്ധീൻ, ടി.കെ. ഹസീന, നസീറ ചേന്ദമംഗല്ലൂർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.