അരീക്കോട് താലൂക് ആശുപത്രി; ഹൈകോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ച് എസ്ഡിപിഐ

SKSBV

അരീക്കോട് താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗം തുടങ്ങാന്‍ വകുപ്പ് മന്ത്രി ഉത്തരവിറക്കിയിട്ടും ആശുപത്രി സൂപ്രണ്ട് ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന് എസ്ഡിപിഐ അരീക്കോട് പഞ്ചായത്ത് ഭാരവാഹികളായ സുലൈമാൻ പാനോളി താഴത്തും മുറി, മുജീബ് പട്ടീരി ചെമ്രക്കാട്ടൂർ എന്നിവർ ഏറണാകുളം ഹൈകോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചതായി അരീക്കോട് ചേർന്ന വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടർ, മലപ്പുറം ഡിഎംഒ, അരീക്കോട് താലൂക്ക് ആശുപത്രി സൂപ്രണ്ട്, അരീക്കോട് ബ്ലോക്ക് സെക്രട്ടറി എന്നിവർക്കെതിരെയാണ് റിട്ട് നൽകിയത്.SKSBV

ന്യൂനപക്ഷക മ്മീഷൻ്റെ ഫെബ്രുവരി 23ലെ സിറ്റിംഗ് പ്രകാരം ആരോഗ്യ വകുപ്പ് മന്ത്രി അടിയന്തര യോഗം ചേരുകയും ഫെബ്രുവരി 27നകം അത്യാഹിത വിഭാഗം തുടങ്ങാനും ആവശ്യമായ ഡോക്ട൪മാരെയും മറ്റു ജീവനക്കാരെയും നിയമിച്ചും ഉത്തരവായിരുന്നു. എന്നാല്‍ സാങ്കേതിക പ്രശ്നം ഉന്നയിച്ച് പ്രസ്തുത ദിവസ്സം അത്യാഹിത വിഭാഗം തുടങ്ങുന്നതിന്ന് തടസ്സം ഉള്ളതായി മേലധികാരികളെ താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിക്കുകയായിരുന്നു. ജനരോക്ഷം ശക്തമായതിനെ തുട൪ന്ന് പി കെ ബഷീ൪ എം എല്‍, ഡി എം ഒ ഡോ. രേണുക എന്നിവരുടെ നേതൃത്വത്തില്‍ ആശുപത്രി വികസമിതി ഫെബ്രുവരി 29ന് ചേരുകയും 21 ദിവസത്തിനകം വകുപ്പ് മന്ത്രിയുടെ ഉത്തരവ് പ്രകാരം അത്യാഹിത വിഭാഗം തുടങ്ങുമെന്ന് വികസന സമിതി അധ്യക്ഷയായ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റുക്കിയ ശംസു യോഗത്തെ അറിയിച്ചിരുന്നു. ഇക്കാര്യം ആശുപത്രി സൂപ്രണ്ട് ആരോഗ്യ വകുപ്പ് ഡയറ്കടറെയും അറിയിച്ചിരുന്നു.

അത്യാഹിത വിഭാഗം തുടങ്ങുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ ഇല്ലന്നും അവലഭ്യമാക്കുന്നതോടെ തുടങ്ങുന്നതിന് തടസ്സം ഇല്ലന്നുമായിരുന്നു സൂപ്രണ്ട് മേലധികാരികളെ അറിയിച്ചിരുന്നത്. ആശുപത്രി വികസന സമിതിയോഗം ഇക്കാര്യം ച൪ച്ച ചെയ്ത് ആവശ്യമായ ഉപകരണങ്ങള്‍ പൊതുജന പങ്കാളിത്വത്തോടെ വാങ്ങി നല്കാകമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. അരീക്കോട് സർജിക്കൽ ഏജൻസി ഒന്നര മാസം മുമ്പ് ഉപകരണങ്ങള്‍ എത്തിച്ചെങ്കിലും പണം ലഭ്യമാക്കാത്തത് കാരണം ആശുപത്രി അധികൃതരെ ഏൽപ്പിക്കാൻ തയ്യാറായിട്ടുമില്ല.

 

അത്യാഹിത വിഭാഗത്തിലേക്ക് നിയമിച്ച ഡോക്ട൪മാ൪ നിലവില്‍ ഒ പിയില്‍ സേവനം ചെയ്യുകയാണ്. നിലവില്‍ 14 ഡോകട൪ ഉൾപ്പെടെ 58 സ്റ്റാഫുകൾ അരീക്കോട് താലൂക്ക് ആശുപത്രിയിൽ ഉണ്ട്. മറ്റു അനുബന്ധ ജീവനക്കാരെയും നിയമിച്ചിട്ടും ആശുപത്രി വിഭാഗം നടപ്പിലാക്കുന്നതിന് ആശുപത്രി സൂപ്രണ്ട് ഡോ. അബൂബക്ക൪ തയ്യാറാകാത്തതിനെ തുടർന്നാണ്
ഹൈകോടതിയെ സമീപ്പിച്ചത്. അരീക്കോട് ചേർന്ന വാർത്ത സമ്മേളനത്തിൽ എസ്ഡിപിഐ ഏറനാട് മണ്ഡലം പ്രസിഡൻ്റ് യൂസഫ് ചെമ്മല, ജനറൽ സെക്രട്ടറി ജലാൽ കാവനൂർ, എസ്ഡിപിഐ അരീക്കോട് പഞ്ചായത്ത് പ്രസിഡൻറ് സുലൈമാൻ പാനോളി താഴത്തും മുറി, പഞ്ചായത്ത് സെക്രട്ടറി മുജീബ് പട്ടീരി ചെമ്രക്കാട്ടൂർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *