കെട്ടിടത്തിനായി സുജിത് ദാസ് പണം പിരിച്ചെന്ന് ആരോപണം: പി വി അൻവർ കോട്ടക്കൽ പൊലീസ് സ്റ്റേഷനിൽ

'Women accused of gold smuggling were sexually abused by the police'; PV Anwar with accusation again

 

പിവി അൻവർ എംഎൽഎ കോട്ടക്കൽ പൊലീസ് സ്റ്റേഷനിൽ സന്ദർശനം നടത്തി. സുജിത് ദാസ് മലപ്പുറം എസ്പി ആയിരിക്കെ കോട്ടക്കൽ പൊലീസ് സ്റ്റേഷനിൽ നിർമ്മിച്ച കെട്ടിടം അനധികൃത മാണെന്ന് കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. സുജിത് ദാസ് കെട്ടിടത്തിൻ്റെ പേരിൽ വൻ പണപ്പിരിവു നടത്തിയിട്ടുണ്ട് എന്നാണ് അൻവറിൻ്റെ ആരോപണം.

കഴിഞ്ഞ മൂന്ന് വര്‍ഷത്തോളം എഡിജിപിയുടെ ശിക്ഷ്യനായി കൊള്ളയ്ക്കും കൊലയ്ക്കും തട്ടിപ്പിനും കൂട്ടുനിന്നതിന്റെ സ്മാരകമായി പൊലീസ് സ്റ്റേഷന്റെ മുറ്റത്ത് നില്‍ക്കുകയാണെന്ന് അന്‍വര്‍ വിമര്‍ശിച്ചു. എന്തുകൊണ്ട് പൊതുജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത പണത്തിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയില്ലെന്ന് അന്‍വര്‍ ചോദിച്ചു.

 

ഇക്കാര്യം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും കഴിഞ്ഞ ദിവസം മൊഴിയെടുക്കലിനിടെ ഡിഐജിയോടും പി വി അൻവർ സൂചിപ്പിച്ചിരുന്നു. കോട്ടക്കൽ പൊലീസ് സ്റ്റേഷന്റെ കെട്ടിടത്തിന് കോട്ടക്കൽ നഗരസഭ ഇതുവരെ നിർമ്മാണ അനുമതി നൽകിയിട്ടില്ല. ഇന്നലെയാണ് അന്‍വര്‍ സുജിത് ദാസ് പണം പിരിച്ചെന്ന ആരോപണം ഉയര്‍ത്തിയത്. ഇതിന് പിന്നാലെയാണ് സ്റ്റേഷന്‍ സന്ദര്‍ശിക്കാന്‍ എംഎല്‍എ എത്തിയത്. കോട്ടക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നിര്‍മ്മിച്ച കെട്ടിടം സന്ദര്‍ശിച്ച ശേഷമാണ് പൊലീസ് സ്റ്റേഷനിലേക്ക് അന്‍വര്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *